Sunday, April 20, 2025
Home Blog Page 11

എയർ ഇന്ത്യ യാത്രക്കാരൻ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി…

0

ന്യൂഡൽഹി (Newdelhi) : എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. (Air India has placed the passenger on its no-fly list for 30 days after a passenger urinated on a fellow passenger on an Air India flight.) ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്.

ഇന്നത്തെ നക്ഷത്രഫലം :

0

ഏപ്രിൽ 10, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ശത്രുക്ഷയം, ആരോഗ്യം ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ പരാജയപ്പെടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, കായികവിജയം, അംഗീകാരം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, തൊഴിൽ ലാഭം, മത്സരവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, ദ്രവ്യലാഭം, അവിചാരിതധനയോഗം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ചെലവ്, ബിസിനസിൽ നഷ്ടം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരക്ഷതം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, നിയമവിജയം, കോടതി വ്യവഹാരങ്ങളിൽ വിജയം, ആരോഗ്യം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, പരീക്ഷാവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

0

തിരുവനന്തപുരം (Thiruvananthapuram) : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. (The runway at Thiruvananthapuram International Airport will be closed for five hours on April 11 from 4.45 pm to 9 pm as part of the Painkuni Aarattu procession at the Sree Padmanabhaswamy Temple.) ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്‍റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര റൺവേ മുറിച്ച് കടന്നുപോകുന്നതിനാൽ വർഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടാറുണ്ട്. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക. ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര റൺവേ മുറിച്ചുകടന്ന് ശംഖുംമുഖത്തേക്ക് പോകുന്നത് വർഷങ്ങളായി തുടരുന്ന ആചാരമാണ്. 1932 ലാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായത്.

രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെ 11 കാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി…

0

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. (An eleven-year-old girl in Thiruvananthapuram was allegedly raped by her mother’s friend, police said.) പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നൽകി. രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തിൽ കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു.

പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുടുംബ കോടതിയിൽ രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പീ‍ഡന വിവരം അമ്മയോട് പറഞ്ഞെങ്കിലും ഇത് പുറത്ത് പറയുന്നത് അമ്മ വിലക്കിയെന്നാണ് കുട്ടി മൊഴി നൽകുന്നത്.

ഇയാളെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നതെന്നും കുട്ടി മൊഴി നൽകി. കേസ് പോത്തൻകോട് പൊലീസിന് കൈമാറും. കേസിൽ അമ്മയുടെ സുഹൃത്ത് ഒന്നാംപ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.

ഗുരുവായൂരപ്പന് 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം തമിഴ്‌നാട് സ്വദേശി വഴിപാട് ആയി നൽകി

0

ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. (A gold crown weighing 36 pawns (288.5 grams) was presented as an offering to Guruvayurappan.) തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം.

ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ. രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ…

0

തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.

ആലുവ സൂപ്പർമാർക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കൽ പീപ്പിൾസ് ബസാർ, നോർത്ത് പറവൂർ പീപ്പിൾസ് ബസാർ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു- ഈസ്റ്റർ ഫെയറുകൾ ആയി പ്രവർത്തിക്കുക.

വ്യാജ കാർഡിയോളജിസ്റ്റ് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ 7 പേർ മരിച്ചു

0

ഭോപ്പാൽ (Bhoppal) : യുകെ ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റും ലണ്ടനിലെ സെന്റ് ജോർജ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ കാർഡിയോളജി പ്രൊഫസറുമായ ഡോ. ജോൺ കാം എന്ന വ്യാജേന ചികിത്സ നടത്തിയയാളെ പൊലീസ് പിടികൂടി. (Police have arrested a man who was performing fake treatments, identified as Dr. John Kam, a UK-based cardiologist and professor of clinical cardiology at St. George’s University in London.) വ്യാജ കാർഡിയോളജിസ്റ്റ് നരേന്ദ്ര ജോൺ കാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മെഡിക്കൽ രേഖകൾ ഉപയോഗിച്ചാണ് ഇയാൾ ദാമോസ് മിഷൻ ആശുപത്രിയിൽ ജോലി നേടിയത്. ഇയാൾ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഏഴുപേർ മരിച്ചതോടെയാണ് വ്യാജ ഡോക്ടർ പൊലീസ് വലയിലായത്.

അതേസമയം, നരേന്ദ്ര ജോൺ കാം ഹൃദയശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികൾ മരിച്ചുവെന്ന അവകാശവാദം ചൈൽഡ് വെൽഫെയർ കമ്മിറ്റി നിഷേധിച്ചു. യുകെ ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റിന്റെ ഐഡന്റിറ്റി മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന വ്യക്തിയാണോ നരേന്ദ്ര ജോൺ കാം എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഐഡന്റിറ്റി മോഷണം ആദ്യം നടന്നത് ഏകദേശം 5 വർഷം മുമ്പാണെന്ന് ഡോ. ജോൺ കാം ദി പറഞ്ഞു. ഈ സംഭവം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹം ഞാനാണെന്നും ലണ്ടനിലെ സെന്റ് ജോർജ് ആശുപത്രിയിൽ എന്നിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഒരിക്കൽ യാദവ് ഡോ. കാമിന്റെ പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് തുറന്നു. അതിൽ ഫ്രാൻസിലെ കലാപം നിയന്ത്രിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ അക്കൗണ്ട് റീട്വീറ്റ് ചെയ്തതോടെ ഈ പോസ്റ്റ് ശ്രദ്ധ നേടി. ഇന്ത്യയിലെ നിരവധി കാർഡിയോളജിസ്റ്റുകൾ ഈ പോസ്റ്റിൽ സംശയം ഉന്നയിക്കുകയും ഉടൻ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

“എനിക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കി. പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സഹപ്രവർത്തകർ ഇത് ഞാനല്ലെന്ന് തെളിയിക്കാൻ ശ്രമിച്ചു,” ഡോ. കാം പറഞ്ഞു. എന്റെ പേര് മുതലെടുത്ത് വ്യാജ ഡോക്ടർ ചികിത്സ നടത്തിയെന്ന വാർത്തയും അദ്ദേഹം ചികിത്സിച്ച് മരിച്ചവരെയും അവരുടെയും ബന്ധുക്കളെയും കുറിച്ച് ഓർത്ത് താൻ വളരെ അസ്വസ്ഥനാണെന്നാണ് മധ്യപ്രദേശ് പോലീസ് അന്വേഷണത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡോ. കാമിനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്.

ദാമോ ജില്ലയിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ എം.കെ.ജെയിനിന്റെ പരാതിയിലാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തത്. പ്രയാഗ്‌രാജിൽ നിന്നാണ് യാദവിനെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ യാദവിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

“കാൺപൂരിലാണ് താമസിക്കുന്നതെന്ന് പ്രതി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില രേഖകൾ ഉത്തരാഖണ്ഡിൽ നിന്നുള്ളതാണെന്നും ഭാര്യ ആ സംസ്ഥാനക്കാരിയാണെന്നും അയാൾ പറഞ്ഞിട്ടുണ്ട്” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “അയാളുടെ മിക്ക സർട്ടിഫിക്കറ്റുകളും വ്യാജമാണ്. ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നാണ് അയാൾ പറയുന്നത്. അങ്ങനെയെങ്കിൽ അവയെല്ലാം ലംഘനങ്ങളാണ്. അയാൾ ജോലി ചെയ്തിരിക്കാവുന്ന എല്ലാ ആശുപത്രികളുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്,” ഉദ്യോഗസ്ഥൻ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച ‘വിഡി സതീശന്‍റെ ഷൂവിന്റെ വില മൂന്ന് ലക്ഷമോ!’…

0

കൊച്ചി (Kochi) : ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാന്‍ പോയപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂസാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. (After the bag worn by Minister Veena George when she went to meet Union Health Minister JP Nadda in Delhi became a hot topic of discussion, the latest topic of discussion on social media is the shoes worn by Opposition Leader ) ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ‘ക്ലൗഡ് ടില്‍റ്റി’ന്റെ വിലയേറിയ ഷൂസാണ് വിഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്.

ഷൂവിന് പിന്നാലെ കൂടിയവര്‍ ഇതിന്റെ വില ഓണ്‍ലൈനില്‍ തപ്പിയപ്പോള്‍ കണ്ടത് മൂന്ന് ലക്ഷം രൂപ!. ചിലര്‍ ഇതിന്റെ ഫോട്ടോയും വിലയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘വീണയുടെ ബാഗ് കണ്ടവര്‍ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങിനെ..?70,000 രൂപ ശമ്പളം വാങ്ങുന്ന സതീശന് ഒരു പ്രോഗ്രാമിന് പോകാന്‍ വേണ്ടി 3 ലക്ഷത്തി ന്റെ ഷൂ വാങ്ങാന്‍ മാത്രം എവിടുന്നാണ് ഇത്രേം പണം വരുന്നത്? NB:ഒറിജിനല്‍ ആണെങ്കില്‍ സോഴ്‌സ് കാണിക്കേണ്ടി വരും. വ്യാജനാണെങ്കില്‍ കമ്പനിക്ക് സതീശനെതീരെ കേസ് കൊടുക്കാം, പിഴ അടക്കേണ്ടി വരും’ ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിയലെ കമന്‍റുകള്‍.

‘ഈ ഷൂവിന്റെ ചിത്രം കാണിച്ച് കമ്മികള്‍ സതീശനെ പരിഹസിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. തനിക്ക് പാകമല്ലാത്തതിനാല്‍ രാഹുല്‍ജി സതീശന് കൊടുത്തതാവും!, അല്ലാതെ ഇത്ര വിലയുള്ള ഷൂ വാങ്ങാന്‍ സതീശന് പിരാന്തുണ്ടോ?’ ….ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ഡല്‍ഹിയിലേക്ക് പോയപ്പോള്‍ വീണാ ജോര്‍ജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ എംപോറിയോ അര്‍മാനി എന്നെഴുതിയതായിരുന്നു നേരത്തെയുള്ള ചര്‍ച്ച. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി.

പൂച്ചയെ രക്ഷിക്കാന്‍ റോഡിലിറങ്ങിയ യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം…

0

തൃശൂർ (Thrissur) : പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങിയ യുവാവ് ലോറി ഇടിച്ച് മരിച്ചു. തൃശൂര്‍ – മണ്ണൂത്തി പാതയിലാണ് അപകടമുണ്ടായത്. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.

റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനാണ് സിജോ ശ്രമിച്ചത്. ഇതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. മറുവശത്തുകൂടി വന്ന കാറിന് മുന്നിലേക്കാണ് സിജോ വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റേതുൾപ്പെടെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി…

0

കൊച്ചി (Kochi) : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാകുന്നു. (The trial in the actress attack case is coming to an end.) എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിക്കും. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും.

അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.

നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഹര്‍ജി ദിലീപ് നല്‍കിയിട്ടെന്നും കേസിന്റെ പുരോഗതിയില്‍ ദിലീപ് പോലും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും അങ്ങനെയൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.