Tuesday, May 20, 2025
Home Blog Page 1091

ഭക്ഷണത്തില്‍ പാറ്റ

0

ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് കിട്ടിയ ഭക്ഷണത്തില്‍ പാറ്റ. ഫ്രൈഡ് റൈസിനൊപ്പമാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. വിഡിയോയും ചിത്രവും യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഈയടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് പലയിടത്തു നിന്നായി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. അങ്ങേയറ്റം അറപ്പും വെറുപ്പുമുണ്ടാക്കുന്ന സംഭവം എന്നാണ് യുവതി എക്സില്‍ കുറിച്ചത്. ബംഗളൂരുവിലാണ് സംഭവം.നിന്നായി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. അങ്ങേയറ്റം വെറുപ്പും ഉളവാക്കുന്ന സംഭവം എന്നാണ് യുവതി എക്സിൽ കുറിച്ചത്. ബംഗളൂരുവിലാണ് സംഭവം.

‘താപ്രി ബൈ ദ കോര്‍ണര്‍’എന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വരുത്തിയത്. കമ്പനി സിഇഒയെയും ഉപഭോക്തൃ വകുപ്പിനെയും ടാഗ് ചെയ്താണ് യുവതി വിഡിയോയും ചിത്രങ്ങളും എക്സില്‍ കുറിച്ചത്. സംഭവം അങ്ങേയറ്റം ഖേദകരമായെന്ന് കമ്പനി യുവതിക്ക് മറുപടി നല്‍കി. സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും യുവതിക്ക് കമ്പനി മറുപടി നല്‍കി.

ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഒരു യുവാവിനും സമാന അനുഭവം ഉണ്ടായിട്ടുണ്ട്.ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും ജീവനുള്ള ഒച്ചിനെയായിരുന്നു അന്ന് യുവാവിനു കിട്ടിയത്.

ആര്യനാട് ഗവ. ആശുപത്രി ഡോക്ടർക്ക് മർദ്ദനം

0

ആര്യനാട് ഗവ. ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലെത്തിയ മൂന്നുയുവാക്കളില്‍ ഒരാളാണ് ഡോക്ടറെ അകാരണമായി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരുക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു.

പിന്നാലെ ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്‌സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റയാളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവരാന്‍ യുവാക്കളോട് പറഞ്ഞിരുന്നു. ഈ സമയത്താണ് യുവാക്കളിലൊരാള്‍ ഓടിയെത്തി ഡോക്ടറെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

തീ തുപ്പുന്ന ജ്വാലകൾ ഭൂമിയിലേക്കു അടുക്കുന്നു

0

സൂര്യനില്‍ നിന്ന് വീണ്ടും തീജ്വാലകള്‍ വരുന്നു. വിസ്‌ഫോടനത്തെ തുടര്‍ന്നാണ് കൊറോണല്‍ മാസ് ഇജക്ഷനുകള്‍ വീണ്ടും രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സൂര്യന്‍ വീണ്ടും തീ തുപ്പിയിരിക്കുകയാണ്. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഇന്ന് വന്ന് ഇടിക്കാനാണ് സാധ്യത. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഒന്നല്ല മൂന്ന് കൊറോണല്‍ മാസ് ഇജക്ഷനുകളാണ് എത്തിയത്.
അതിനര്‍ത്ഥം മൂന്ന് അതിശക്തമായ സൗരജ്വാലകള്‍ ഭൂമിയിലേക്ക് എത്തുമെന്നാണ്. ഈ സിഎംഇകള്‍ സൂര്യനില്‍ അടുത്തിടെയുണ്ടായ ഏറ്റവും ശക്തമായ വിസ്‌ഫോടനത്തില്‍ രൂപപ്പെട്ടതാണ്. അതുകൊണ്ട് ഇവയ്ക്ക് തീവ്രത വര്‍ധിക്കും. ഇവ മൂന്നും കൂടി ഒന്നായി കൊടുങ്കാറ്റിന്റെ രൂപത്തിലാണ് എത്തുക. രാക്ഷസ ജ്വാലകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാം.
അതേസമയം ഇന്ന് രാവിലെയോ അതിന് ശേഷമോ ഇവ ഭൂമിയിലേക്ക് എത്താമെന്ന സൂചനയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ചിലപ്പോള്‍ ഇവ വൈകാനുള്ള സാധ്യതയും ശക്തമാണ്. സൂര്യനിലെ സണ്‍സ്‌പോട്ട് എആര്‍3514ല്‍ നിന്നാണ് ഈ വിനാശകാരികളായ സൗരജ്വാലകള്‍ രൂപം കൊണ്ടത്. ഇവിടെയാണ് വിസ്‌ഫോടനം ഉണ്ടായത്. ഏറ്റവും സജീവമായ സണ്‍സ്‌പോട്ടുകളിലൊന്നാണ് എആര്‍ 3514. ഡിസംബര്‍ 13 മുതല്‍ ഇവ തുടര്‍ച്ചയായി തീ തുപ്പി കൊണ്ടിരിക്കുകയാണ്

നരഭോജി കടുവ കുടുങ്ങി

0

സുൽത്താൻബത്തേരി: ദിവസങ്ങളോളം വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ കൂട്ടിൽ. പൂതാടി മൂടക്കൊല്ലിയിൽ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയിൽ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്.

കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് നാട്ടുകാർ. ജീവനോടെ കടുവയെ കൊണ്ടു പോകാൻ സമ്മതിക്കില്ലെന്ന നിലപാടിലാണവർ.

കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മയക്കുവെടി വെയ്ക്കുക അല്ലെങ്കിൽ കൂട്ടിലാക്കുക അതിനു കഴിയാതെ വന്നാൽ മാത്രം വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഫോറസ്റ്റ് കൺസർവേറ്ററുടെ നേരത്തെയുള്ള ഉത്തരവ്.

0

സർവ്വകലാശാലകൾ ചാൻസലർ കാവിവൽക്കരിക്കുന്നുവെന്നാരോപിച്ച് എസ് എഫ് ഐ പ്രവർത്തകർ കേരള സർവ്വകലാശാല കവാടത്തിൽ ബാനർ കെട്ടുന്നു.

മലപ്പുറം എക്കാപറമ്പിൽ കുറുനരിയുടെ ആക്രമണം

0

മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. കാട്ടി ഹംസ (36), ചന്ദനക്കാവ് ഹരിദാസന്റെ ഭാര്യ തങ്കമണി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

വീട്ടു പരിസരത്ത് നിന്ന മകനെ കുറുനരി ആക്രമിക്കാനെത്തുന്നത് തടയുന്നതിനിടെയാണ് ഹംസക്ക് കടിയേറ്റത്. തുടര്‍ന്ന് വീടിനു പിറകുവശത്തെ മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമണിയേയും കടിച്ചു. സംഭവത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട കുറുനരിയെ പിന്നീട് എക്കാപറമ്പിൽ കണ്ടെത്തിയെങ്കിലും ഉടനെ ചത്തെന്ന് നാട്ടുകാര്‍ പറഞ്ഞു.

എക്കാപറമ്പ് മേഖലയില്‍ കുറുനരികളുടേയും തെരുവു നായ്ക്കളുടേയും ശല്യം രൂക്ഷമാണ്. രാത്രിയും അതിരാവിലേയും പൊതുവഴികളിലും വീട്ടുപരിസരങ്ങളിലും തീറ്റതേടിയെത്തുന്ന ഇവ വഴിയാത്രക്കാരേയും മദ്റസകളിലേക്കു പോകുന്ന കുട്ടികളേയും ആക്രമിക്കുന്നത് പതിവാണ്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെഎസ് ഷാൻ അനുസ്മരണ സമ്മേളനം നടത്തി

0

ഗുരുവായൂർ: മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത തീരാനഷ്ടമാണ്. ആസ്വദിച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന മികച്ച സംഘാടകനും ഏത് പ്രതിസന്ധികളിലും ഏത് കാര്യം ഏൽപ്പിച്ചാലും ‘നോ’ എന്ന് പറയാത്ത നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമാണ് കെ.എസ് ഷാൻ എന്ന് റോയ് അറക്കൽ പറഞ്ഞു. എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശഹീദ് കെ എസ് ഷാൻ അനുസ്‌മരണവും, പ്രവർത്തക സംഗമവും ഗുരുവായൂർ ഫ്രീഡം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ ആളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ജില്ലാ സെക്രട്ടറി റഫീന സൈനുദ്ധീൻ, മണ്ഡലം സെക്രട്ടറി അബ്ദുൾ ഹക്കീം വി. എം, മണ്ഡലം ട്രഷറർ ഷമീർ എം. വി. എന്നിവർ സംസാരിച്ചു.

ശരീരം മുഴുവൻ പെയിന്റടിച്ച് പ്രതിഷേധം.

0

പത്തനംത്തിട്ട: മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂര്‍ സ്വദേശി രഞ്ജിത്ത്. ശരീരം മുഴുവന്‍ വെള്ള പെയിന്റ് അടിച്ചാണ് പ്രതിഷേധം. പൊലീസിനെ ഭയന്നാണ് വെള്ള പെയിന്റ് അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അല്‍പം മുന്‍പാണ് തലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു.

വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്ഇബിക്ക് 9737 രൂപയുടെ ചില്ലറ നല്‍കി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു. അതേസമയം, നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഭീഷണിയുമായി സോഷ്യല്‍മീഡിയയില്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു

0

രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോ​ഗ്യ മന്ത്രി ദിനേശ് ​ഗുണ്ടു റാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ധേഹത്തിന്റെ മുന്നറിയിപ്പ്. 60 വയസിന് മുകളിൽ പ്രായമുള്ളവരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം പരിശോധന വർദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1828 ആയി ഉയർന്നു.. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടനയും രം​ഗത്തെത്തി. ശക്തമായ നിരീക്ഷണം തുടരാനും കണക്കുകൾ പങ്കിടാനും ലോകാരോ​ഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കണക്ക് പുറത്തുവിടാതെ സർക്കാർ

0

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച ‘കേരളീയം’ മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പും (പിആർഡി) പൊതുഭരണ വകുപ്പും മാത്രമാണ് വ്യക്തമായ മറുപടി നൽകിയത്. മറ്റു പല വകുപ്പുകളും വിവരം ലഭ്യമല്ലെന്നറിയിച്ച് ഒഴിഞ്ഞു.

സർക്കാരിനു സാമ്പത്തിക ബാധ്യത കുറവാണെന്നും സ്പോൺസർഷിപ്പിലൂടെയാണു പല പരിപാടികളും സംഘടിപ്പിച്ചതെന്നും മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും സ്പോൺസർഷിപ്പിന്റെ കണക്കു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നാണുത്തരം.

നവംബർ 1 മുതൽ 7 വരെ നടന്ന മേളയ്ക്കായുള്ള പിരിവിനെക്കുറിച്ചു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കണക്കുകൾ അറിയിക്കുമെന്നാണു സംഘാടകസമിതി ചെയർമാനായ മന്ത്രി വി.ശിവൻകുട്ടി നവംബർ 6 നു വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ‘കേരളീയം’ കഴിഞ്ഞ് അതിന്റെ നേട്ടങ്ങൾ വിവരിക്കാൻ മുഖ്യമന്ത്രി വിളിച്ച വാർത്താസമ്മേളനത്തിലും കണക്കു വെളിപ്പെടുത്തിയില്ല