Saturday, May 24, 2025
Home Blog Page 1076

മനപ്പടിയിൽ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

0

തൃശൂർ: പാവറട്ടി മനപ്പടിയിൽ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ തൊയക്കാവ് സ്വദേശി കോടോക്കി വീട്ടിൽ മുകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികന് കാലിനാണ് പരിക്കേറ്റത്. അപകടത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

യുവതിയെ പീഡനത്തിനിരയാക്കിയ കേസ്; മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന് …..

0

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നിയമസഹായം തേടിയെത്തിയ 26കാരിയെ മനു ഓഫീസിലും യുവതിയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചെത്തിയും പീഡിപ്പിച്ചുവെന്നാണ് പരാതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നേരത്തെ ഇത് ഗൗരവതരമായ കേസാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യ- മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇത്കൂടി പരിഗണിച്ചശേഷമാണ് -മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഒക്ടോബര്‍ ഒന്‍പതിനാണ് യുവതിക്ക് നേരേ ആദ്യം അതിക്രമമമുണ്ടായത്. കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പിടീപ്പിക്കുന്നതിനുമായി കടവന്ത്രയിലുള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവിടെയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി.

കൂടാതെ യുവതിയുടെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പി.ജി. മനു.

ഊർജമാതൃകയായി വിവേകോദയം സ്കൂൾ

0

തൃശ്ശൂർ: സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുക മാത്രമല്ല കുറച്ചെങ്കിലും വിൽക്കാൻ സാധിക്കുന്ന നിലയിലാണ് വിവേകോദയം സ്‌കൂൾ. നൂറോളം കംപ്യൂട്ടറുകൾ, ക്ലാസ് മുറികളിൽ ഹൈ- ടെക് സംവിധാനത്തിന്റെ ഭാഗമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ, ലൈറ്റ്, ഫാൻ, നിരീക്ഷണ ക്യാമറ, മോട്ടോർ… ഇവിടെ എല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്, ഈ ഉപയോഗം കഴിഞ്ഞ് മിച്ചംവരുന്ന കുറച്ച് വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കാനും സാധിക്കുന്നു.

മൂവായിരത്തിയഞ്ഞൂറോളം വിദ്യാർഥികളുള്ള വിവേകോദയം ബോയ്സ്, ഗേൾസ് സ്‌കൂളുകളാണ് ഊർജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയത്. പൂർവവിദ്യാർഥിയായ പി.കെ.അനന്തനാരായണൻ സ്‌കൂളിനോടുള്ള ആദരവായാണ് ഈ സംവിധാനം സമർപ്പിച്ചത്. സ്കൂളിനെ നിയന്ത്രിക്കുന്ന വിവേകോദയം സമാജത്തിൻ്റെ മുൻ അധ്യക്ഷനായ പി.എൻ. കൃഷ്‌ണയ്യരുടെ ഓർമയ്ക്കുകൂടിയാണ് ഈ സമർപ്പണം.

24 കിലോവാട്ട് ശേഷിയുള്ള സൗരോർജ സംവിധാനമാണ് ഇവിടെ ഒരുക്കിയത്. 44 പാനലുകളാണ് സ്കൂളിന്റെ മേൽക്കൂരയിൽ ഇതിനായി സ്ഥാപിച്ചത്. ഇവയിൽ നിന്ന് ദിവസം 108 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഉപയോഗം കഴിഞ്ഞ് 25 യൂണിറ്റോളം പ്രതിദിനം കെ.എസ്.ഇ.ബി.ക്ക് നൽകാനും ഇവർക്ക് സാധിക്കുന്നു. ഇത്തരത്തിൽ ഊർജ സ്വയംപര്യാപ്തത നേടുന്ന വിരലിലെണ്ണാവുന്ന സ്കൂ‌ളുകൾ മാത്രമാണ് കേരളത്തിലുള്ളത്.

പാരമ്പര്യേതര ഊർജസ്രോതസ്സിലേക്ക് ചുവടുമാറണമെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണിത്. 2022-ൽ ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ.ഫണ്ടുപയോഗിച്ച് ഈശ്രമത്തിന് തുടക്കംകുറിച്ചു. സംവിധാനം നിലവിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ഇതിന്റെ ഔപചാരിക ഉദ്ഘാടനം 26-ന് നടക്കുമെന്ന് സ്‌കൂൾ മാനേജർ തേറമ്പിൽ രാമകൃഷ്ണൻ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പൂർവവിദ്യാർഥി സംഗമത്തിലാണ് സോളാർ പദ്ധതി ഗുരുദക്ഷിണയായി സമർപ്പിക്കുന്നത്.

വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ ഡൊമസ്റ്റിക് ടെർമിനലിലേക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിൽ നിന്നുള്ള ആഭ്യന്തര സർവീസുകളിൽ എതിർപ്പറിയിച്ച് കസ്റ്റംസ്. അന്താരാഷ്ട്ര ടെർമിനൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനനിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കസ്റ്റംസിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

ശബരി സ്പെഷ്യൽ ട്രെയിൻ…..

0

കൊല്ലം: ശബരിമല തീർഥാടക തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. നാല് സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ശബരി ട്രെയിനുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് റൂട്ടിൽ വീണ്ടും സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ഇന്ന് രാത്രിയും (ഡിസംബർ 22) ഞായറാഴ്ച (ഡിസംബർ 24) രാത്രിയുമാണ് ചെന്നൈയിൽനിന്ന് കൊല്ലത്തേക്കുള്ള സർവീസുകൾ. മടക്കയാത്ര 23, 25 തീയതികളിലാണ്.

‘ചേട്ടന്‍ മെയ്ഡന്‍ ODI സെഞ്ചുറി’; ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്

0

നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഞ്ജു ഇന്നലെ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു. അത് വെറുമൊരു സെഞ്ചുറി ആയിരുന്നില്ല. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും എന്തിന് തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കും എല്ലാമുള്ള മറുപടിയായിരുന്നു ഇന്നലെ സഞ്ജു നടത്തിയത്.

സഞ്ജുവിന്റെ സെഞ്ചുറി മലയാളികള്‍ ആഘോഷമാക്കിയത് പോലെ ഐപിഎല്ലില്‍ തന്റെ ടീമായ രാജസ്ഥാനും ആഘോഷമാക്കി. രാജസ്ഥാന്‍ റോയല്‍സ് അവരുടെ സോഷ്യല്‍ മീഡിയ വഴിയാണ് താരത്തിന്റെ സെഞ്ചുറി ആഘോഷമാക്കിയത്.

‘സഞ്ജു കംബാക്ക് സാംസണ്‍’ എന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്.. അതില്‍ മാത്രം നിന്നില്ല.. അടുത്തത് വീണ്ടും വന്നു ‘ചേട്ടന്‍സ് മെയ്ഡന്‍ ODI സെഞ്ചുറി’ എന്നായിരുന്നും അടുത്ത ട്വീറ്റ്. ഈ ദിവസം സഞ്ജു കാലങ്ങളോളം ഓര്‍ക്കും എന്നായിരുന്നു ആ പോസ്റ്റിന് ക്യാപ്ഷനായി രാജസ്ഥാന്‍ കൊടുത്തത്. കൂടാതെ താരം സെഞ്ചുറി നേടുന്ന വീഡിയോയും ടീം പങ്കുവെച്ചു.

എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റുന്ന സഞ്ജുവിനെയാണ് ഇന്നലെ കാണാനായത്. അതുകൊണ്ട് തന്നെ സഞ്ജുവിന് കരിയറില്‍ ആദ്യ സെഞ്ചുറിയും നേടാനായി. 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജു നേടിയത്.

ഏകദിനത്തില്‍ കന്നി സെഞ്ചുറിയാണ് താരം നേടുന്നതെങ്കിലും ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

യുനെസ്കോയുടെ പുരസ്കാരം തേടിയെത്തിയത് ….

0

ബെംഗളൂരു: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ഒന്ന് എന്ന നേട്ടമാണ് ലഭിച്ചത്. വിമാനത്താവളം യുനെസ്കോയുടെ ‘പ്രിക്സ് വെർസൈൽസ് 2023’ പട്ടികയിൽ ഇടം നേടുകയും ചെയ്തു. ഈ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യൻ വിമാനത്താവളമാണിത്. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ആണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.

ക്രിസ്മസ് ബോണസ് ഉരുളക്കിഴങ്ങ്….

0

ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ക്രിസ്മസ് ബോണസായി വേവിച്ച ഉരുളക്കിഴങ്ങ് ലഭിച്ചാല്‍ എങ്ങനെയിരിക്കും? തമാശയല്ല.അത്തരം ഒരു അനുഭവം പങ്കുവെച്ച യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഓഫീസില്‍ നിന്ന് ഉരുളക്കിഴക്ക് ലഭിക്കുക മാത്രമല്ല, അതിന് നികുതി അടയ്‌ക്കേണ്ടി വരുമെന്ന നിര്‍ദ്ദേശം കൂടിയാണ് യുവതിയ്ക്ക് ലഭിച്ചത്. അമാന്‍ഡ ബി എന്ന യുവതിയാണ് ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് യുവതിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ മാസമാണ് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഇപ്പോഴാണ് പോസ്റ്റ് വീണ്ടും വൈറലായത്.

ക്രിസ്മസ് ബോണസായി ഉരുളക്കിഴങ്ങ് ബാര്‍ ലഭിച്ചിട്ടുണ്ട്. 15 ഡോളര്‍ മൂല്യമുള്ള ഈ ബോണസാണിതെന്നും അതിനാല്‍ അടുത്ത ശമ്പളത്തില്‍ നിന്ന് ഇത് ഈടാക്കുമെന്നും കമ്പനി പറയുന്നു. എവിടെയങ്കിലും ഒരു അസിസ്റ്റന്റെ ഒഴിവുണ്ടോ. എന്നാല്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്ന് ഇറങ്ങാമായിരുന്നു,” എന്നായിരുന്നു അമാന്‍ഡയുടെ പോസ്റ്റ്.

പൊട്ടറ്റോ ബാറില്‍ നിന്ന് ഒരു ഉരുളക്കിഴങ്ങ് മാത്രമേ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുവെന്നും അമാന്‍ഡ സൂചിപ്പിച്ചു. ബട്ടര്‍, ക്രീം, ചീസ്, തുടങ്ങിയവയാണ് ഉരുളക്കിഴങ്ങിന്റെ ടോപ്പിംഗായി വരുന്നത്. അവയിലേതെങ്കിലും ഒന്ന് ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാമെന്നും അമാന്‍ഡ പറഞ്ഞു.

15 ഡോളര്‍ വിലമതിക്കുന്ന ഉരുളക്കിഴങ്ങ് എന്ന തലക്കെട്ടോടെയാണ് തനിക്ക് ലഭിച്ച ബോണസിന്റെ ചിത്രം അമാന്‍ഡ ഷെയര്‍ ചെയ്തത്

കണ്ണൂരിൽ എ ഐ കാമറക്കു മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം

0

കണ്ണൂർ: എ ഐ കാമറക്കു മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം. നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ച് യാത്ര ചെയ്ത മൂന്നുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മൂന്ന് പേരെ കയറ്റി മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഒരു കൈ കൊണ്ട് മറച്ചു പിടിച്ച് ബൈക്ക് ഓടിച്ചതിനാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കൂടാതെ എടപ്പാളിലുള്ള ഐഡിടി ആറിൽ പരിശീലനത്തിനും അയച്ചു.

കഴിഞ്ഞ മാസം ഹെൽമറ്റ് ഇല്ലാത്തതിനും മൂന്നുപേരെ കയറ്റിയതിനുമായി 155 തവണ കാമറയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവിന് 85,500 രൂപ പിഴ ചുമത്തിയിരുന്നു. ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡും ചെയ്തു. കണ്ണൂർ മാട്ടൂലിലായിരുന്നു സംഭവം.

നിയമലംഘനം നടത്തിയതിനു പുറമെ എ ഐ കാമറ നോക്കി കൊഞ്ഞനം കുത്തിയതായും പരിഹസിച്ചതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പല തവണ മൊബൈൽ ഫോണിൽ സന്ദേശം അയച്ചിട്ടും പ്രതികരണമുണ്ടായില്ല. കത്തയച്ചിട്ടും പിഴ അടച്ചില്ല. ഇതൊന്നും അറിഞ്ഞ ഭാവം നടിക്കാതെ നിയമ ലംഘനം തുടരുകയായിരുന്നു. ഒടുവിൽ എം.വി.ഡി ഇയാളെ തേടി ചെറുകുന്നിലെ വീട്ടിൽ ചെന്നാണ് നോട്ടീസ് നൽകിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം

0

തിരുവനന്തപുരം: നവകേരള ബസിനു നേരെ കരിങ്കോടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവത്തകന്റെ വീടിനി നേരെ ആക്രമണം. ആറ്റിങ്ങൽ ആലങ്കോട് സുഹൈലിന്റെ വീടിനു നേരെയാണ് നൂറോളം പേർ ചേർന്ന് അക്രമിച്ചത്. ഇയാൾ .യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് അക്രമത്തില്‍ വീട് പൂർണമായി അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സ്ത്രിയ്ക്കും ഒരു വയസ്സുള്ള മകനും പരിക്കേറ്റു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നിൽ. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം.