Sunday, April 20, 2025
Home Blog Page 10

കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ ചെറുമകൾ വെടിയേറ്റു മരിച്ചു, ഭർത്താവിനായി തെരച്ചിൽ

0

ഗയ (Gaya) : കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവിയെ ഭർത്താവ് വെടിവച്ച് കൊന്നു. (Union Minister Jitan Ram Manjhi’s granddaughter Sushma Devi was shot dead by her husband.) സുഷമാ ദേവിയും ഭര്‍ത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബുധനാഴ്ചയാണ് സംഭവം.

അട്രി ബ്ലോക്കിലെ ടേറ്റ ഗ്രാമത്തിലെ വീട്ടിൽ സഹോദരിക്കും കുട്ടികൾക്കുമൊപ്പം ഇരിക്കുമ്പോഴാണ് ഭർത്താവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്. സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടില്ല. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്ന സമയത്ത് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നാണ് സുഷ്മ ദേവിയുടെ സഹോദരി വിശദമാക്കുന്നത്. വാക്കു തർക്കത്തിനിലെ രമേഷ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വെടിയൊച്ച കേട്ട് മറ്റൊരു മുറിയിലായിരുന്ന സഹോദരിയും സുഷമയുടെ മക്കളും എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ സുഷമയെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

പട്നയിൽ നിന്ന് വന്ന ശേഷമാണ് രമേഷ് അക്രമം നടത്തിയത്. വികാസ് മിത്രയിലെ ജീവനക്കാരിയായിരുന്നു സുഷമ. പട്നയിൽ ട്രക്ക് ഡ്രൈവറാണ് രമേഷ്. സംഭവത്തിൽ രമേഷിനെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 14 വർഷങ്ങൾക്ക് മുൻപാണ് രണ്ട് വിഭാഗങ്ങളിലുള്ള രമേഷും സുഷമയും വിവാഹിതരായത്.

ഭാര്യയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

0

കണ്ണൂർ (Cannoor) : റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോൾ ഒഴിച്ച് കൊല്ലാൻ ഭർത്താവിന്റെ ശ്രമം. (A woman who was walking along the roadside was hit by an autorickshaw and then killed by her husband by pouring petrol on her.) എളയാവൂർ സൗത്തിലെ പി.വി. പ്രിയയെയാണ് (43) കൊല്ലാൻ ശ്രമിച്ചത്. ഭർത്താവ് മാവിലായി മൂന്നുപെരിയയിലെ കുന്നുമ്പ്രത്തെ വി.എൻ. സുനിൽകുമാറിനെ (51) ടൗൺ പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് 6.10-ഓടെ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. എളയാവൂർ സൗത്തിലെ പഴയ കോട്ടത്തിനടുത്ത് എത്തിയപ്പോൾ പിറകുവശത്ത്നിന്ന്‌ ഓട്ടോ ഓടിച്ചെത്തിയ സുനിൽകുമാർ പ്രിയയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡരികിൽ തെറിച്ചുവീണ യുവതിയുടെ ദേഹത്ത് പ്രതി ഓട്ടോയിൽ കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇതിനിടയിൽ കുതറിയോടിയ യുവതി അടുത്തവീട്ടിൽ അഭയം തേടി.

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് സുനിൽകുമാർ ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. രാത്രിയോടെ ടൗൺ എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടിച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ

0

പത്തനംതിട്ട (Pathanamthitta) : ആംബുലൻസിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. (The court has ruled that the accused was guilty in the case of torturing a Covid patient in an ambulance.) കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.

കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

മുപ്പതുകാരി മൂന്ന് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പ്ലസ്ടു വിദ്യാർഥിയെ വിവാഹം കഴിച്ചു

0

അംറോഹ (Amroha) : മൂന്ന് കുട്ടികളുടെ അമ്മയായ 30 കാരി മതം മാറിയ ശേഷം പ്ലസ്ടു വിദ്യാർത്ഥിയെ വിവാഹം ചെയ്തു. (A 30-year-old mother of three converted to Islam and married a Plus Two student.) ഉത്തർ പ്രദേശിലാണ് 30കാരി ഹിന്ദുവിശ്വാസത്തിലേക്ക് മതം മാറിയത്. അംറോഹയിൽ ബുധനാഴ്ചയായിരുന്നു ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശിവാനി എന്ന പേരാണ് ശബ്‌നം എന്ന 30 കാരി മതം മാറിയതിന് പിന്നാലെ സ്വീകരിച്ചത്. മുൻപ് രണ്ട് തവണ വിവാഹിതയായ ഇവർ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ ദീപ് കുമാർ പന്ത് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

ശിവാനി അയൽവാസിയായ വിദ്യാർഥിയുമായി ബന്ധത്തിലായതോടെ രണ്ടാം വിവാഹത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹ മോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മതംമാറ്റ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. നിർബന്ധിച്ചോ വഞ്ചിച്ചോയുള്ള മതപരിവർത്തനത്തിന് വിലക്കുള്ള സംസ്ഥാനത്ത് സംഭവത്തേക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. സംഭവത്തിൽ ഔദ്യോഗിക പരാതി ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

മീററ്റ് സ്വദേശിയായ യുവാവിനെയാണ് 30കാരി ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തിൽ അവസാനിച്ചു. പിന്നീട് സൈദാൻവാലിയിൽ നിന്നുള്ള തൌഫീഖ് എന്ന യുവാവിനെയാണ് എട്ടു വർഷം മുൻപ് പുനർ വിവാഹം ചെയ്തത്. എന്നാൽ 2011ൽ ഒരു അപകടത്തെ തുടർന്ന് ഇയാൾക്ക് അംഗവൈകല്യം സംഭവിച്ചതോടെയാണ് പ്ലസ്ടു വിദ്യാർഥിയുമായി യുവതി ബന്ധത്തിലാകുന്നത്. മൂന്ന് മക്കളെ ഇയാൾക്കൊപ്പം ഉപേക്ഷിച്ചാണ് യുവതി പ്ലസ്ടു വിദ്യാർഥിയെ വിവാഹം ചെയ്തത്.

പ്ലസ്ടു വിദ്യാർത്ഥിയാണെങ്കിലും യുവതി വിവാഹം ചെയ്ത വിദ്യാർത്ഥിക്ക് 18 വയസിന് അടുത്ത് പ്രായമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരുടെയും ബന്ധം വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. ഇരു കുടുംബവുമായി നടത്തിയ ചർച്ചയിൽ പ്രായപൂർത്തിയായതിനാൽ യുവതിയുടെ തീരുമാനത്തിന് പഞ്ചായത്ത് പിന്തുണ നൽകുകയായിരുന്നു.

മകൻറെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നാണ് വിദ്യാർഥിയുടെ അച്ഛൻ ദാദറാം സിങിൻറെ പ്രതികരണം. രണ്ടു പേരും സമാധാനത്തോടെ ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും സന്തോഷിക്കുന്നെങ്കിൽ ഞങ്ങളും സന്തോഷിക്കുന്നുവെന്നാണ് ദാദറാം സിങ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ബാലുവിന് പകരം കഴകക്കാരനായി നിയമിക്കുക ഈഴവ സുദായ അംഗം ചേര്‍ത്തല സ്വദേശി അനുരാഗിനെ. അഡൈ്വസ് മെമ്മോ അയച്ച് ദേവസ്വം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ സമുദായ അംഗത്തിന് അഡൈ്വസ് മെമ്മോ അയച്ച് ദേവസ്വം. ജാതി വിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ചത്. കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അനുരാഗിന് നിയമന ഉത്തരവ് നല്‍കാനാണ് സാധ്യത.

ദേവസ്വത്തിന്റെ നിയമന ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ജോലിയില്‍ കയറുമെന്ന് അനുരാഗും അറിയിച്ചിട്ടുണ്ട്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായ ബാലു എംഎക്കാരനാണ്. ബാലുവിന് പൊതുവിഭാഗത്തിലാണ് നിയമനം കിട്ടിയത്. ബാലു രാജിവച്ചതോടെ രണ്ടാം നിയമനം ഈഴവ സംവരണമായി. ഈ സാഹചര്യത്തിലാണ് സ്പ്ലിമെന്ററി ലിസ്റ്റിലുള്ള 23കാരനായ അനുരാഗിന് അവസരം കിട്ടിയത്. ചേര്‍ത്തല കളവംകോടം സ്വദേശിയായ അനുരാഗ് ബിരുദധാരിയാണ്. രണ്ടു പിതൃസഹോദരന്മാര്‍ പൂജാരിമാരാണ്. ഇതില്‍ ഒരാള്‍ക്ക് ജോലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലുമാണ്. ഫെബ്രുവരി 24ന് മാലകെട്ടു കഴകക്കാരനായി ബാലു ചുമതലയേറ്റതോടെയാണ് കൂടല്‍മാണിക്യത്തില്‍ വിവാദം തുടങ്ങിയത്.

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാൻ സഹായിച്ച സ്‌ത്രീ കസ്റ്റഡിയിൽ

0

മലപ്പുറം (Malappuram) : വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. (Another person is in police custody in connection with the death of a woman who gave birth at home.) മരിച്ച അസ്‌മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അസ്‌മയുടെ ഭർത്താവ് സിറാജുദ്ദീനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

35കാരിയായ അസ്‌മയെ വീട്ടിൽ വച്ച് പ്രസവിക്കാൻ മനഃപൂർവം നിർബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തിൽ അസ്‌മ മരിച്ചതിനാൽ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാൽ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്‌മയുടെ നേരത്തേയുള്ള നാല് പ്രസവങ്ങളിൽ രണ്ടെണ്ണം വീട്ടിലാണ് നടന്നത്. ആശുപത്രിയിൽ പോയി പ്രസവിക്കാൻ ഭർത്താവ് സമ്മതിക്കാത്തതിനാലാണ് വീട്ടിൽ പ്രസവം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അസ്‌മ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അക്യൂപംങ്‌ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്‌മയെ സിറാജുദ്ദീൻ നിര്‍ബന്ധിച്ചത്.

മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വ്യക്തിയാണ് സിറാജുദ്ദീൻ. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ സംസാരിക്കാനുള്ള കഴിവിലൂടെയാണ് പലരിലും അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒറ്റയടിക്ക് കുതിച്ച് സ്വര്‍ണ്ണവില ; വില കണ്ട് ഞെട്ടി സ്വര്‍ണ്ണ ഉപഭോക്താക്കള്‍ | Gold Price Kerala

0

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവിലയില്‍ അസാധാരണമായ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.
ഒറ്റദിവസത്തെ വിലയില്‍ റിക്കോര്‍ഡ് നേട്ടവുമായി സ്വര്‍ണ്ണവില. കേരളത്തില്‍ ഇന്ന് പവന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയുമായി.

ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണമെന്ന അവസ്ഥയിലാണ് ഇന്നത്തെ വില.അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്.

12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സൈറൺ മുഴങ്ങും, സേനകൾ പാഞ്ഞെത്തും, മോക്ക്ഡ്രിൽ നാളെ…

0

തിരുവനന്തപുരം (Thiruvananthapuram) : ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. (The National Disaster Management Authority and the Kerala State Disaster Management Authority will jointly organize a mock drill tomorrow to assess state-level cyclone and related disaster preparedness.) സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

നഴ്സിംഗ് കോളേജിലെ റാഗിം​ഗ്; പ്രതികളായ വിദ്യാർത്ഥികൾക്ക് കോടതി ജാമ്യം അനുവദിച്ചു

0

കോട്ടയം (Kottayam) : കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. (Bail granted to the accused in the ragging case at Kottayam Government Nursing College.) വിദ്യാർത്ഥികളായ സാമൂവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

3 മാസം പ്രായമുള്ള മകൻ കരച്ചിൽ നിറുത്തിയില്ല, അമ്മ കുടിവെള്ള ടാങ്കിൽ എറിഞ്ഞുകൊന്നു…

0

അഹമ്മദാബാദ് (Ahammedabad) : മൂന്ന് മാസം പ്രായമുള്ള മകൻ നിർത്താതെ കരഞ്ഞതിനെത്തുടർന്ന്‌ അമ്മ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്നു. (A mother threw her three-month-old son into a drinking water tank after he cried non-stop.) ഗുജറാത്തിലാണ് സംഭവം. 22കാരിയാണ് 3 മാസം പ്രായമുള്ള മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ 22കാരിയായ കരിഷ്മ ഭാഗേൽ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാനില്ലെന്ന് യുവതി പറഞ്ഞതിന് പിന്നാലെ വീട് മുഴുവൻ തിരഞ്ഞ ശേഷമാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്.

തിങ്കളാഴ്ച ദമ്പതികളുടെ വീട്ടിലെത്തിയ പൊലീസ് വീട് അരിച്ച് പെറുക്കിയിരുന്നു. ഇതിനിടയിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. ഉറങ്ങാൻ പോലും ആവാത്ത രീതിയിൽ മകൻ കരഞ്ഞ് ബഹളമുണ്ടാക്കിയതിന് പിന്നാലെയാണ് കുട്ടിയെ ടാങ്കിലെറിഞ്ഞതെന്നാണ് 22 കാരി പൊലീസിനോട് വിശദമാക്കിയത്. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗർഭിണിയായ ശേഷവും പ്രസവ ശേഷവും യുവതി കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നതായാണ് വീട്ടുകാർ വിശദമാക്കുന്നത്. മകനെ കിടക്കയിൽ കിടത്തിയ ശേഷം ശുചിമുറിയിൽ പോയെന്നായിരുന്നു ഇവർ പൊലീസിനോട് ആദ്യം പറഞ്ഞത്. ടാങ്കിന്റെ നിർമ്മിതി അനുസരിച്ച കുട്ടി ഇഴഞ്ഞെത്തിയാൽ പോലും ടാങ്കിലേക്ക് വീഴാൻ സാധിക്കില്ലെന്നിരിക്കെ മൃതദേഹം ടാങ്കിൽ കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയത്.