Wednesday, May 14, 2025
Home Blog

ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള പരിചയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ …

0

തിരുവനന്തപുരം (Thiruvananthapuram) : വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പത്തൊൻപതുകാരൻ അറസ്റ്റിൽ. (A 19-year-old boy who raped a female student by promising to marry her has been arrested.) ഉണ്ടൻകോട് പീച്ചിയോട് സ്വദേശി അജിത് ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ കുറേക്കാലമായി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി ഏറെ നാൾ പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിൻറെ സഹപാഠിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.

പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ കേഡല്‍ ജിന്‍സന് ശിക്ഷ കടുക്കും, ജീവപര്യന്തത്തിന് മുമ്പ് 12 വര്‍ഷത്തെ തടവ് ശിക്ഷ ആദ്യം അനുഭവിക്കണം

കേരളത്ത നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് മുമ്പായി 12 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. സെഷന്‍ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് 12 വര്‍ഷം കേഡല്‍ ജെന്‍സന്‍ തടവുശിക്ഷ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍ അറിയിച്ചു. സെഷന്‍ 436 പ്രകാരം വീടിന് തീ വെച്ചതിന് ഏഴു വര്‍ഷത്തെ കഠിനതടവും 201 പ്രകാരം തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷത്തെ കഠിനതടവും കൂടി ശിക്ഷ വിധിച്ചിരിക്കുന്നതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് കേഡല്‍ ഈ 12 വര്‍ഷത്തെ ശിക്ഷ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

പിഴതുകയായി വിധിച്ചിരിക്കുന്ന 15 ലക്ഷം രൂപ ഒന്നാം സാക്ഷിയായ അമ്മാവന്‍ ജോസിന് നല്‍കാനും കോടതി വിധിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ജീവപര്യന്തം മതിയാവില്ലെന്ന് തോന്നുന്ന കേസുകളിലാണ് വധശിക്ഷ വിധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നതെന്നും നിലവില്‍ കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും അഡ്വ. ദിലീപ് സത്യന്‍ പറഞ്ഞു.

സെക്യൂരിറ്റി മുറിയിൽവച്ച് ലൈംഗികബന്ധം, വയോധികന് ദാരുണാന്ത്യം; വിചിത്ര വിധിയുമായി കോടതി

0

ബീജിംഗ്‌ (Beejing) : അറുപതുകാരനായ സെക്യൂരിറ്റി ജീവനക്കാരൻ ജോലിസമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചിരുന്നു. സംഭവത്തിൽ വിചിത്ര ഉത്തരവുമായെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കോടതി. (A 60-year-old security guard died while having sex on the job. A court in China has come up with a bizarre ruling in the case.) ജോലി സ്ഥലത്തെ അപകടമായി കണക്കാക്കണമെന്നും നഷ്ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ബീജിംഗിലെ ഒരു ചെറിയ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഷാങ് എന്നയാളാണ് മരിച്ചത്. ഫാക്ടറിയിൽ സെക്യൂരിറ്റിയായി ഷാങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവധി പോലും എടുക്കാതെ അദ്ദേഹം 24 മണിക്കൂറും ജോലി ചെയ്തിരുന്നു.

2014 ഒക്‌ടോബർ ആറിനാണ് ഷാങ് മരിച്ചത്. സെക്യൂരിറ്റി റൂമിൽ വെച്ച് കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു മരണം. ദുരൂഹതകളൊന്നുമില്ലെന്നും സ്വാഭാവിക മരണമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഒരു വർഷത്തിന് ശേഷം ഷാങ്ങിന്റെ മകൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുനിസിപ്പൽ സോഷ്യൽ സെക്യൂരിറ്റി ബ്യൂറോയെയും ഫാക്‌ടറി അധികൃതരെയും കണ്ടു. ജോലി സംബന്ധമായിട്ടല്ല മരണം സംഭവിച്ചതെന്ന് പറഞ്ഞ് അവർ ആവശ്യം തള്ളി.

തുടർന്ന് ഷാങ്ങിന്റെ മകൻ ഫാക്ടറിക്കും സെക്യൂരിറ്റി ബ്യൂറോയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തു. തന്റെ പിതാവിന് 24 മണിക്കൂറും സ്ഥലത്ത് തന്നെ കഴിയേണ്ടി വന്നതിനാലാണ് മരണം സംഭവിച്ചതെന്നും നഷ്ട പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

2016ൽ കോടതി ഷാങ്ങിന്റെ കുടുംബത്തോടൊപ്പം നിന്നു. വിശ്രമവും വ്യക്തിബന്ധങ്ങളും ഉൾപ്പെടെയുള്ള ഷാങ്ങിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഫാക്ടറിയും സോഷ്യൽ സെക്യൂരിറ്റി ബ്യൂറോയും അപ്പീലുമായി മേൽക്കോടതിയെ സമീപിച്ചു. ദീർഘനാളത്തെ വാദപ്രതിവാദത്തിനൊടുവിൽ ഷാങ്ങിന്റെ മരണം ജോലിസ്ഥലത്തെ അപകടമാണെന്ന് കോടതി അംഗീകരിച്ചു. കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയും ചെയ്‌തു.

ആരോഗ്യത്തിന് ഉത്തമമായ ചെറുപയർ ചമ്മന്തി തയ്യാറാക്കാം…

ചോറിനൊപ്പം എന്നും തേങ്ങ ചമ്മന്തി കഴിച്ച് ബോറടിച്ചോ? എന്നാൽ ഇത്തവണ ഒന്ന് മാറ്റിപ്പിടിക്കാം. ഇവിടെ താരം ചെറുപയർ ആണ്. അൽപ്പം ചെറുപയർ ഉണ്ടെങ്കിൽ നല്ല അടിപൊളി ചമ്മന്തി റെഡിയാക്കാം.

ചേരുവകൾ

ചെറുപയർ- 1/2 കപ്പ്
തേങ്ങ- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- ഒരു പിടി
മുളകുപൊടി- 1/4 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ആദ്യം ചൂടാക്കാം. അതിലേക്ക് അരക്കപ്പ് ചെറുപയർ, വറ്റൽ മുളക് ചേർത്ത് വറുത്തെടുക്കാം. ഇനി തീ അണച്ച ശേഷം അതിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. അര കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ മുളകുപൊടിയും കറിവേപ്പിലയും ചേർത്ത് അൽപ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. നല്ല കിടിലൻ ചെറുപയർ ചമ്മന്തി റെഡി.

ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത ധീര സൈനികരെ നേരില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്‍ തകര്‍ത്തെന്ന് പ്രചരിപ്പിച്ച ആദംപൂര്‍ വ്യോമതാവളത്തില്‍ വിമാനമിറങ്ങി മറുപടി

ആദംപൂര്‍ വ്യോമതാവളത്തില്‍ നേരിട്ടെത്തി ‘ഓപ്പറേഷന്‍ സിന്ദൂരില്‍’ പങ്കെടുത്ത പോരാളികളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഈ വിമാനത്താവളം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തിലെത്തിയത്.

പ്രധാനമന്ത്രിയുടെ വിമാനം ആദംപൂര്‍ വ്യോമതാവളത്തില്‍ ഇറങ്ങിയതോടെ പാകിസ്ഥാന്റെ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. ഇന്ത്യയുടെ യുദ്ധവിമാനമായ മിഗ് 29 ന്റെ താവളമാണ് ആദംപൂര്‍ എയര്‍ബേസ് എന്ന് നമുക്ക് നിങ്ങളോട് പറയാം. എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആദംപൂര്‍ വ്യോമതാവളം ശത്രുക്കള്‍ക്കെതിരായ അതിവേഗ ആക്രമണത്തിന് പേരുകേട്ടതാണ്. ധൈര്യം, ദൃഢനിശ്ചയം, നിര്‍ഭയത്വം എന്നിവയെ പ്രതീകപ്പെടുത്തുന്ന ആളുകളോടൊപ്പമുണ്ടായിരുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എപ്പോഴും നന്ദിയുള്ളവരായിരിക്കും.’ ആദംപൂര്‍ വ്യോമതാവളത്തില്‍, ഓപ്പറേഷന്‍ സിന്ദൂരും തുടര്‍ന്നുള്ള പാകിസ്ഥാനെതിരായ ഇന്ത്യന്‍ ആക്രമണങ്ങളും നടത്തിയ യുദ്ധവിമാന പൈലറ്റുമാരെയും സാങ്കേതിക സഹായ ജീവനക്കാരെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇടുക്കിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തള്ളി……

0

ഇടുക്കി (Idukki) : ഇടുക്കി കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ ഷോര്‍ട്ട് സർക്യൂട്ട് സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ. (Electrical inspection officials have said that the possibility of a short circuit being behind the death of four members of a family in a house fire in Kompadinjal, Idukki is low.) ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും തീ പടർന്ന് അഗ്നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ തീപിടിത്തം ഉണ്ടായതിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതോടെ, സംഭവത്തില്‍ ദുരൂഹത ഏറുകയാണ്. ഫോറന്‍സിക് പരിശോധനയുടെ ഫലത്തിലൂടെ മാത്രമേ തീപിടത്തിനു പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനാകൂ.

കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണത്തെക്കുറിച്ചും വ്യക്തത വരൂ. ഡിഎൻഎ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.

അയൽവാസിയായ ലോറി ഡ്രൈവർ അജിത്ത് ഇതുവഴി വന്നപ്പോഴാണ് വീട് കത്തിനശിച്ച നിലയിൽ കണ്ടത്. ജനവാസം കുറവുള്ള പ്രദേശത്തെ വീട് പൂർണമായി കത്തി നശിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈഎസ്‌പി ജിൽസൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥ സംഘം അടക്കം സ്ഥലത്തെത്തി. ആദ്യഘട്ടത്തിൽ ഇളയ മകൻ അഭിനവിനെ മാത്രമാണ് കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബാക്കി മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്താനായത്.

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് തന്നെ ശബരിമല ദർശനം നടത്തും…

0

തിരുവനന്തപുരം (Thiruvananthapuram) : ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് രാഷ്‌ട്രപതിയുടെ റദ്ദാക്കിയ ശബരിമല സന്ദര്‍ശനം പുനര്‍ക്രമീകരിച്ചു. (The President’s cancelled Sabarimala visit has been rescheduled following the India-Pakistan conflict.) ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് മുന്‍പ് നിശ്ചയിച്ചിരുന്ന പോലെ തന്നെ രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനം നടത്താന്‍ രാഷ്‌ട്രപതി ഭവന്‍ തീരുമാനിച്ചത്. മുന്‍നിശ്ചയിച്ച പ്രകാരം മെയ് 19 ന് തന്നെ രാഷ്ട്രപതി ശബരിമലയിലെത്തും.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് മെയ് 19 ന് നിശ്ചയിച്ചിരുന്ന ശബരിമല സന്ദര്‍ശനം രാഷ്‌ട്രപതി ഒഴിവാക്കിയത്. ഇക്കാര്യം രാഷ്ട്രപതി ഭവന്‍ ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. നേരത്തെ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ചു സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മെയ് 18 ന് സംസ്ഥാനത്തെത്തി 19 ന് സന്ദര്‍ശനം നടത്തി മടങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതു കണക്കിലെടുത്ത് 18-19 തീയതികളില്‍ ശബരിമല വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഒഴിവാക്കുകയും ഭക്തര്‍ക്ക് സന്ദര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയതോടെ വെര്‍ച്വല്‍ ക്യു ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നതാണ്. രാഷ്ട്രപതി വീണ്ടുമെത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യു ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനെത്തുന്നത്. മെയ് 18 ന് എത്തുന്ന രാഷ്ട്രപതി പാല സെന്‍റ് തോമസ് കോളജിലെ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കോട്ടയം കുമരകത്ത് രാത്രി തങ്ങുന്ന രാഷ്ട്രപതി മെയ് 19 ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പമ്പയിലെത്തി കാല്‍നടയായി ശബരിമലയിലേക്കും പോകുമെന്നാണ് വിവരം.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സന്ദര്‍ശനം പുനര്‍ക്രമീകരിച്ചു തീരുമാനമായത്. ഇതിന്‍റെ ഭാഗമായി ഇന്‍റിലിജന്‍സും പൊലീസും സുരക്ഷാ ഓഡിറ്റും പൂര്‍ത്തിയാക്കിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ വ്യോമഗതാഗതത്തിനും വിവിഐപി യാത്രകള്‍ക്കും മുന്‍പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ യാത്ര റദ്ദാക്കിയതായി മെയ് 10 നായിരുന്നു ജില്ലാ കലക്‌ടര്‍ എസ്. പ്രേംകൃഷ്ണന് അറിയിപ്പ് ലഭിക്കുന്നത്.

‘വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഇനി ഉടമയും പ്രതിയാകും’; മുന്നറിയിപ്പുമായി എക്‌സൈസ്

0

മലപ്പുറം (Malappuram) : എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി മുന്നോട്ട്. (The Excise Department is moving forward with a new move in the fight against drug addiction.) വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി.

കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആര്‍ മനോജ് അറിയിച്ചു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്ട് വിവരങ്ങള്‍ കൈമാറി സാമ്പത്തിക ലാങം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മം നല്‍കിയവരെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സന് ജീവപര്യന്തം; കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയില്‍ കോടതി വിധി

0

തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സന് വധശിക്ഷയില്ല. ജന്മം നല്‍കിയ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവപര്യന്തം തടവും പിഴയുമാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.

പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് ഇവരുടെ വീടിന് അടുത്തുള്ള 4 സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നല്‍കിയിരുന്നു. ഇപ്പോള്‍ ആരോരും സഹായമില്ലാതെ വീല്‍ ചെയറില്‍ കഴിയുന്ന ജോസിനു പിഴത്തുക നല്‍കാനാണു വിധി. മാനസികാരോഗ്യം അഭിനയിച്ച് രക്ഷപ്പെടാനുളള കേഡലിന്റെ തന്ത്രം അന്വേക്ഷണ സംഘം പൊളിക്കുകയായിരുന്നു.

പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ മാനസികരോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല. ജന്മം നല്‍കിയ അമ്മയെയും സഹദരിയെയും എങ്ങനെ കൊല്ലാന്‍ സാധിക്കും. കേഡല്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്ന ഉറപ്പ് നല്‍കാന്‍ ആര്‍ക്കു കഴിയുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

ബിരുദ പരീക്ഷ കഴിഞ്ഞു അടുത്ത ദിവസം തന്നെ ഫലം പ്രഖ്യാപിച്ച് എംജി സർവ്വകലാശാല

0

തിരുവനന്തപുരം (Thiruvananthapuram) : അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവകലാശാലയായും എംജി മാറി. അഭിമാനകരമായ മികവാണിത് – മന്ത്രി പറഞ്ഞു.

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിർണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകളും പൂർത്തിയാക്കി. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടു മുൻപു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോൾ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവർത്തനം- റെക്കോർഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃകയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നു – മന്ത്രി കുറിച്ചു.

2023ൽ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ൽ പത്താം ദിവസവും സർവകലാശാല അവസാന വർഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സർവകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്രപരിഷ്കരണ സംരംഭങ്ങളിൽ ഒപ്പം നിന്നിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂല്യനിർണ്ണയ ജോലികൾ ചിട്ടയായി പൂർത്തിയാക്കിയ അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ജീവനക്കാരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും സർവകലാശാലാ നേതൃത്വത്തെയാകെയും മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെയും സർക്കാരിൻ്റെയും അനുമോദനങ്ങൾ അറിയിച്ചു.