ഗ്രാമ്പൂ ചേർത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പല രോഗങ്ങളെയും ചെറുക്കാൻ ഇത് സഹായിക്കും. അതുപോലെ തന്നെ, ഗ്രാമ്പു പൊടിച്ച് അടുക്കളയുടെ കോണുകളിൽ വിതറുന്നത് ഈച്ച ശല്യം കുറയ്ക്കും. (Eating food with cloves is very good for health. It helps in fighting many diseases. Similarly, sprinkling cloves in the corners of the kitchen can reduce the nuisance of flies.) ഇതിന്റെ ഗന്ധം പ്രാണികളെ അകറ്റി നിർത്തും
വിനാഗിരി ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നത് പ്രാണികളെയും ഈച്ചയെയുമൊക്കെ ഓടിക്കാൻ ഗുണം ചെയ്യും. ഇതിന്റെ അസിഡിക് സ്വഭാവമാണ് ഇതിന് സഹായിക്കുന്നത്.
ഈച്ചകളെയും പ്രാണികളെയും തുരത്താൻ കറുവപ്പട്ടയും മികച്ചതാണ്. പല തരത്തിലുള്ള ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയ്ക്ക് എതിരെ പോരാടാനുള്ള കഴിവും ഇതിനുണ്ട്. കറുവപ്പട്ട പൊടിച്ച് അടുക്കളയുടെ കോണുകളിൽ വിതറുന്നത് ഈച്ചകളെ അകറ്റി നിർത്തും.
കുറച്ചു കാപ്പിപ്പൊടി എടുത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കുന്നതും പ്രാണികളെയും ഈച്ചകളെയും തുരത്താൻ സഹായിക്കും. കാപ്പിയുടെ ഗന്ധമാണ് അവയെ ഓടിക്കാൻ സഹായിക്കുന്നത്.
പുതിനയിലയും തുളസിയിലയും വെള്ളത്തിൽ ചേർത്ത് നന്നായി അരച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഈച്ച ശല്യം ഉള്ള ഇടങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നത് അവയെ തുരത്താൻ സഹായിക്കും.