Monday, November 3, 2025

നാരങ്ങ കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാൻ എളുപ്പവഴികൾ അറിയാം …

Must read

നാരങ്ങ ഫ്രിഡ്ജിൽ വച്ചാലും പെട്ടന്ന് കേടായി പോകുന്നത് നമ്മൾ അടുക്കളയിൽ നേരിടുന്ന വലിയ പ്രശ്നമാണ്. നാരങ്ങ കേടായി പോകുന്നത് തടയാൻ പല വഴികളും പരീക്ഷിച്ച് തളർന്നവരാണോ നിങ്ങൾ?​ എങ്കിൽ അനായാസം ഈ പ്രശ്നം പരിഹരിക്കാൻ കുറച്ച് എളുപ്പവഴികൾ പരിചയപ്പെടാം. ഇങ്ങനെ ചെയ്താൽ മാസങ്ങളോളം നാരങ്ങ കേടായി പോകാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.

  1. നല്ല നാരങ്ങ വാങ്ങുകയെന്നത് പ്രധാന മാ‌ർഗം. കടകളിൽ നിന്ന് നാരങ്ങ വാങ്ങുമ്പോൾ കേടിലാത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി നാരങ്ങ ചെറുതായി അമർത്തി നോക്കിയതിനുശേഷം മാത്രം വാങ്ങുക. ഇങ്ങനെ ചെയ്യുമ്പോൾ അഴുകിയ നാരങ്ങ ഏതാണെന്ന് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.
  2. ഓരോ നാരങ്ങയും പത്രക്കടലാസിലോ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ നാരങ്ങയിലെ ജലാംശം നിലനിർത്തി ഉണങ്ങി പോകാതിരിക്കാൻ സഹായിക്കും. നാരങ്ങ ഏറെ നാൾ ഫ്രഷായിയിരിക്കും.
  3. നാരങ്ങാനീരാണ് കൂടുതൽ നാൾ കേടുവരാതെ സൂക്ഷിക്കേണ്ടതെങ്കിൽ അതിനും വഴികളുണ്ട്.നാരങ്ങാനീര് ഒരു ഐസ് ട്രേയിൽ മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക എന്നതാണ്. ഇങ്ങനെ ചെയ്താൽ നാരങ്ങാനീരിന്റെ ഗുണം നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.
  4. നാരങ്ങകൾ നേരിട്ട് ഫ്രിഡ്ജിൽ വയ്ക്കാതെ ഒരു പ്ലാസ്റ്റിക് കുപ്പിയിലോ പാത്രത്തിലോ മാറ്റിയതിനുശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതിനുമുൻപ് പാത്രത്തിന്റെ ഉൾവശത്തായി ഒരു ടിഷ്യൂ പേപ്പർ വിരിക്കാനും മറക്കരുത്.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article