ഉരുളി, നിലവിളക്ക് തുടങ്ങിയ പിച്ചളപാത്രങ്ങളില്‍ കറ പറ്റി പിടിച്ചിരിക്കാറുണ്ട്. എത്ര പഴയ ഉരുളിയും നിലവിളക്കുമൊക്കെ ഇനി എളുപ്പം പുതുപുത്തനാക്കി എടുക്കാം. വെറും മൂന്ന് ചേരുവകള്‍ മതി. ഇവ തിളക്കമുള്ളതാക്കാം.
ഒരു പിടി പുളിയും മൂന്നോ നാലോ സ്പൂണ്‍ ബേക്കിങ് സോഡയും കുറച്ച് ചൂടുവെള്ളവും ഉപയോഗിച്ച് നമുക്കിത് വൃത്തിയാക്കാം.
പുളിയും ബേക്കിങ് സോഡായും ചൂട് വെള്ളവും കൂടി മിക്‌സ് ചെയ്ത് ഉരുളിയില്‍ (ഏത് പാത്രമാണോ) കുറച്ചു സമയം കുതിര്‍ത്തു വയ്ക്കുക. അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞാല്‍ നന്നായി ഉരച്ചു കഴുകിക്കളയുക. ഉരുളിയാണെങ്കിലും നിലവിളക്കാണെങ്കില്‍ തിളങ്ങുന്നതു കാണാം. പുതിയവ വാങ്ങിച്ച പോലെ തന്നെയിരിക്കും.