കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ

Written by Taniniram

Published on:

കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകര്‍ത്തിയ പ്രതി പിടിയില്‍. പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
പ്രതി വീടിന്റെ മതില്‍ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മൊബൈലിന്റെ ഫ്‌ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ കഠിനംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകള്‍ക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസം കൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്.

See also  റെയിൽവേ പാളം മുറിച്ചു കടക്കവെ ട്രെയിൻ ഇടിച്ചു മുൻ കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

Leave a Comment