മലപ്പുറം: അരീക്കോട് കടുങ്ങല്ലൂര്‍ ഹാജിയാര് പടിയില്‍ കാറില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. കൊടുവള്ളി മാനിപുരം സ്വദേശി നജ്മുദ്ദീനാണ് (37) പിടിയിലായത്.
വ്യാഴാഴ്ച ജില്ല പോലിസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ്ഐ ആല്വിന് വര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
അരീക്കോട് ഭാഗത്തുനിന്ന് കാറില്‍ അരീക്കോട്, കിഴിശേരി ഭാഗങ്ങളില്‍ വിതരണത്തിന് എത്തിച്ചതാണ് തുകയെന്ന് അരീക്കോട് പോലിസ് പറഞ്ഞു. പണം മഞ്ചേരി കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കും.