- Advertisement -
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനെയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളനാട് സ്വദേശിനിയാണ്. അമിത അളവില്‍ ശരീരത്തില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.