തപാൽ വോട്ടിന് ഇന്നുകൂടി അപേക്ഷിക്കാം

Written by Taniniram1

Published on:

തിരുവനന്തപുരം : തപാൽ വോട്ടിന് അപേക്ഷ നൽകിയ ജീവനക്കാർക്ക് പൊതുതിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 26നു 3 ദിവസം മുൻപുള്ള 3 ദിവസങ്ങളിൽ മണ്ഡലത്തിൽ വോട്ടിങ് കേന്ദ്രമൊരുക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു കേന്ദ്രം പ്രവർത്തിക്കുക. തപാൽ വോട്ടിനായി സ്വന്തം മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകാൻ ഇന്നുകൂടി മാത്രമാണ് അവസരം. നേരിട്ടോ, ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫിസർ വഴിയോ അപേക്ഷിക്കാം.85 വയസ്സിനു മുകളിലുള്ളവർ, 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതിയുള്ളവർ എന്നിവർക്കു ബൂത്ത് തല ഓഫിസർ വീട്ടിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും

See also  പാർലമെൻ്റിൽ വൻ സുരക്ഷാ വീഴ്ച; ശൂന്യവേളക്കിടെ രണ്ടുപേർ താഴേക്ക്

Leave a Comment