യേശുദാസിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും `പത്മ പുരസ്‌ക്കാരം’ നല്‍കിയത് തമിഴ്‌നാട്

Written by Web Desk1

Published on:

തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മശ്രീ (Padmasree) കിട്ടി കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും പത്മഭൂഷൺ (Padma bhooshan) നല്‍കാത്തതെന്താണ് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ചോദിക്കുന്നത്. ഇതു പറയാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് എന്തവകാശം. യേശുദാസിന് പത്മശ്രീ കിട്ടി 27 വര്‍ഷം കഴിഞ്ഞാണ് പത്മഭൂഷൺ നല്‍കിയത് . അതിനപ്പുറം മമ്മൂട്ടിക്ക് പത്മശ്രീയും യേശുദാസിന് പത്മഭൂഷണും കിട്ടിയതില്‍ കേരളത്തിന് പങ്കൊന്നുമില്ല എന്നതാണ് പ്രധാനം.

തമിഴ്‌നാടിന്റെ ശുപാര്‍ശയിലാണ് ഇരുവരും രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ മാനദണ്ഡമായി എടുത്തായിരുന്നു കേന്ദ്രം പത്മ പുരസ്‌ക്കാരം പ്രഖ്യാപിച്ചിരുന്നത്. 1975ല്‍ പത്മശ്രീ ലഭിച്ച യേശുദാസിന് കാല്‍ നൂറ്റാണ്ടിനുശേഷം പത്മഭൂഷൺ (2002) കിട്ടുമ്പോള്‍ കേരളം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്. എന്നിട്ടും എന്തുകൊണ്ട് ഗാനഗന്ധര്‍വന്‍ നിന്നിടത്തുതന്നെ നില്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവിനു തോന്നിയില്ല. മമ്മൂട്ടിക്ക്(1998) പത്മശ്രീ നല്‍കിയത് കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു എന്നതു മറക്കേണ്ട.


മമ്മൂട്ടിക്കും യേശുദാസിനും മാത്രമല്ല മോഹന്‍ലാല്‍ (2001), സുകുമാരി (2003), ചിത്ര (2005), ശോഭന (2006), ജയറാം (2011) എന്നീ മലയാള താരങ്ങള്‍ക്കും പത്മതിളക്കം കിട്ടിയത് തമിഴ്‌നാടിന്റെ ശുപാര്‍ശയില്‍ ആയിരുന്നു

Related News

Related News

Leave a Comment