മേയറുമായി തര്‍ക്കിച്ച ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം; പോലീസ് മൊഴിയെടുപ്പില്‍ ആരോപണങ്ങള്‍ കടുപ്പിച്ച് മേയര്‍

Written by Taniniram

Published on:

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമായി തര്‍ക്കിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ഡ്യൂട്ടിക്ക് കയറേണ്ടെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. DTO ക്ക് മുമ്പാകെ ഹാജരായി കൃത്യമായ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മന്ത്രി ഗണേഷ് കുമാര്‍ ഈ വിഷയത്തില്‍ തിടുക്കത്തില്‍ നടപടിയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഡ്യൂട്ടിക്ക് കയറാന്‍ യദുവിനെ അനുവദിക്കാത്തത് ശ്രദ്ധേയമാണ്. മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

മേയര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി മൊഴിയെടുത്തു. ഡ്രൈവര്‍ക്കെതിരെയുളള ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് മേയര്‍ ഇന്ന് തനിക്കെതിരെ ലൈംഗികചേഷ്ട കാണിച്ചു. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച പാക്കറ്റ് വലിച്ചെറിഞ്ഞു. തന്റെ ജ്യേഷ്ഠന്റെ ഭാര്യയുള്‍പ്പെടെയുണ്ടായിരുന്നു. സ്ത്രീകളുടെ നേര്‍ക്ക് അസഭ്യവാക്കുകള്‍ പറഞ്ഞെന്നും മേയര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Related News

Related News

Leave a Comment