ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

Written by Taniniram

Published on:

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ്ക്ക് വിധേയായ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് (31) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

See also  കണ്ണൂരില്‍ പൊടിപാറും; യുഡിഎഫിനായി കെ സുധാകരന്‍ രംഗത്തിറങ്ങും

Leave a Comment