കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ടോയ്‌ലെറ്റില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാരുടെ മാതൃകപരമായ ഇടപെടലിലൂടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റാന്‍ സാധിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. വിവരമറിഞ്ഞുടന്‍ കൂട്ടൂകാര്‍ പോലീസില്‍ ഉടന്‍ അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആറ് പേരടങ്ങുന്ന ഹോസ്റ്റല്‍ മുറിയിലായിരുന്നു യുവതി താമസിച്ചിരുന്നത്. അനാരോഗ്യം ശ്രദ്ധയില്‍പ്പെട്ട കൂട്ടുകാരികള്‍ ചോദിച്ചെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് രാവിലെ ടോയ്‌ലെറ്റില്‍ കയറി ഏറെ നേരത്തിന് ശേഷവും പുറത്ത് വരാത്തതിനാല്‍ കൂട്ടുകാരികള്‍ വാതില്‍ തളളി തുറന്ന് അകത്ത് കയറുകയായിരുന്നു. നവജാത ശിശുവിനെയും അമ്മയെയും കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീടവര്‍ ഇവരെ ആശ്വസിപ്പിക്കുകയും ഉടന്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. യുവതിയുടെയും കാമുകന്റെയും രക്ഷകര്‍ത്താക്കളെ പോലീസ് എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.