വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ വൻ ട്വിസ്റ്റ്. (A big twist in a woman’s complaint that gold was lost from her house.) അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലിശ്ശേകി സ്വദേശിയായ ഷംന ഷെരീഫിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി.
നഗരസഭ എയ്‌റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഷംന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇങ്ങനെയാണ് ഷംനയുമായി അകന്നുകഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്ന സൂചന ലഭിച്ചത്. ഇരുവരും അകന്നുകഴിയുകയാണെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീ ട്ടിലെത്തുമായിരുന്നു.