Sunday, May 18, 2025

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ചെങ്കോട്ടുകോണത്ത് (Chenkottukonam) സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) (G. Sarita (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ പുലരുമ്പോഴേക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിലെ പ്രതി ബിനു (50) വും ആശുപത്രിയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാളെയും ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.

രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് അഗ്നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

See also  വെബ്‌സൈറ്റ് രൂപകല്പന; ടെന്‍ഡര്‍ ക്ഷണിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article