റെയിൽവേ സ്വപ്‌ന പദ്ധതിയുമായി …. ഇരുപത് രൂപയ്ക്ക് ഭക്ഷണം…

Written by Web Desk1

Published on:

കൊച്ചി (Kochi) : ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമൊരുക്കാൻ റയിൽവേ (Railway). ഐആർസിടിസി (I R C T C) യുമായി ചേർന്ന് 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ് യാത്രക്കാർക്ക് ലഭ്യമാവുക.

കൗണ്ടറുകൾ തിരിച്ചാവും ഭക്ഷണം വിൽപന നടത്തുക. പൂരിയും ബാജിയുമുള്ള ജനതാ ഖാനക്ക് 20 രൂപയാണ്. ലെമൺ റൈസിനും തൈർസാദത്തിനും ഇതേ വില തന്നെ. വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്. സ്റ്റോക്കുണ്ടെങ്കിൽ മസാല ദോശയും ഈ നിരക്കിൽ കിട്ടും. ഇതിനൊപ്പം മൂന്ന് രൂപ മുടക്കിയാൽ 200 എംഎൽ കുടിവെള്ളവും കിട്ടും.

ജനറൽ കോച്ചുകൾ വന്ന് നിൽക്കുന്ന സ്ഥലത്താണ് കൗണ്ടറുകൾ ഒരുക്കുക. രാജ്യത്തെ പ്രധാന 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നാഗർകോവിൽ, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, വർക്കല, ആലപ്പുഴ, കോട്ടയം, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളിൽ കൗണ്ടർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിജയം കണ്ടാൽ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് റയിൽവേയുടെ തീരുമാനം. വെസ്റ്റേൺ റെയിൽവേ 150 കൗണ്ടറുകൾ 50 സ്റ്റേഷനുകളിൽ ഇതിനകം ഒരുക്കിക്കഴിഞ്ഞു.

See also  പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി

Related News

Related News

Leave a Comment