മലപ്പുറം: പരിഭ്രാന്തി പരത്തി കടകളിലേക്ക് ഇരച്ചുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് സംഭവം. പത്ത് പന്നികളാണ് കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്.
കൂട്ടത്തോടെ ഇരച്ചു കയറിയ പന്നികള്‍ കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും പന്നികള്‍ തകര്‍ത്തു. ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസും പഞ്ചായത്ത് വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. പത്ത് പന്നികളെയും വെടിവെച്ചുകൊന്നു. മങ്കടയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പന്നികളെ തുരത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.