Tuesday, July 8, 2025

സുന്ദരിയായ ഒരമ്മ ഒരുങ്ങി കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം?; പ്രൊഫസർ ദീപ സെയ്‌റ …

ഒപ്പം വീഡിയോയ്ക്ക് നെഗറ്റീവും പറഞ്ഞു നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചുവന്നാൽ പോരെ എന്ന് ചോദിക്കുന്ന ചില കുലസ്ത്രീപുരുഷന്മാരും ഉണ്ട്…നല്ല വെടിപ്പായ അസൂയയാണ്.. വേറൊന്നുമല്ല ആ ജല്പനങ്ങൾ ഇനി അവൾ make up ചെയ്തിരുന്നു എന്നതാണ് അടുത്ത പ്രശ്‌നം. ഡോക്ടറുടെ നിർദ്ദേശപ്രകാരം സേഫ് ആയ cosmetics ഗർഭിണിയായ അമ്മയ്ക്ക് ഉപയോഗിക്കാം എന്നിരിക്കെ, ഇത് എങ്ങനെ വേണമെന്നാണ് കമന്റ് തൊഴിലാളികൾ പറയുന്നത്?

Must read

- Advertisement -

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായത്. (Actor Krishnakumar’s daughter and social media influencer Diya Krishna became a mother the other day.) ദിയയും ഭർത്താവ് അശ്വിനും അമ്മയും അച്ഛനും മൂന്ന് സഹോദരിമാരും ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഓമി എന്നാണ് കുഞ്ഞിനെ കുടുംബം ഓമനയോടെ വിളിക്കുന്നത്. നിഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്.

അധികം വൈകാതെ തന്നെ, ദിയ കൃഷ്ണ ഡെലിവറി വ്‌ളോഗും പുറത്തുവിട്ടിരുന്നു. ഇതിന് നേരെ ചെറിയ രീതിയിൽ സൈബർ ആക്രമണവും ഉണ്ടായി. ദിയ മേക്കപ്പിട്ട് പ്രസവത്തിന് പോകുന്നതായിരുന്നു പ്രധാനമായും ആളുകൾ വിമർശിച്ചത്. ഇത് സംബന്ധിച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുൻ അസോ. പ്രൊഫസർ ദീപ സെയ്‌റ പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്. ഈ വേദന എന്താണെന്ന് ചിലർക്കെങ്കിലും മനസിലാകാൻ ഈ വിഡിയോ ഉപകരിക്കും. ഒരുങ്ങി സുന്ദരിയായ ഒരമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം?’ ദീപ ചോദിക്കുന്നു.

ഇത് പിന്നെ എങ്ങനെ വേണെന്നാണ് കമെന്റ് ബോക്‌സിലേ ചിലർ പറയുന്നത്? ഇരുട്ടുള്ള ഒരു ലേബർ റൂമിൽ മണിക്കൂറുകൾ അവൾ തനിച്ചു കിടക്കണം? അപരിചിതരായ കുറെ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മുഖങ്ങൾ കണ്ട് അവരുടെ നിർദ്ദേശങ്ങൾക്കിടയിൽ വേദന കൊണ്ട് അലറി, പ്രിയപ്പെട്ട ആരുടേയും മുഖം കാണാതെ ഞാൻ മരിച്ചെങ്ങാൻ പോകുമോ ദൈവമേ എന്ന് ആശങ്കപ്പെട്ട്… അങ്ങനെ വേണോ ഒരു കുഞ്ഞു ജീവനെ ലോകത്തേക്ക് അതിന്റെ അമ്മ കൊണ്ട് വരാൻ?

എനിക്ക് അസൂയ തോന്നി ദിയയോടും അശ്വിനോടും.ഒരു കുടുംബം മുഴുവൻ ചുറ്റും നിൽക്കുമ്പോൾ അവരുടെ കൈ പിടിച്ച്, അവരുടെ ആശ്വസിപ്പിക്കൽ അനുഭവിച്ചു, ഒടുവിൽ അവരുടെയെല്ലാം കൈയടിയുടെ നടുവിലേക്ക് കുടുംബത്തിലെ പുതിയ അംഗം വരുന്നു ???? എന്തൊരു ഭംഗിയാണ്.

ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും കണ്ണ് നനഞ്ഞിട്ടുണ്ടാകും…ഒപ്പം വീഡിയോയ്ക്ക് നെഗറ്റീവും പറഞ്ഞു നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചുവന്നാൽ പോരെ എന്ന് ചോദിക്കുന്ന ചില കുലസ്ത്രീപുരുഷന്മാരും ഉണ്ട്…നല്ല വെടിപ്പായ അസൂയയാണ്.. വേറൊന്നുമല്ല ആ ജല്പനങ്ങൾ
ഇനി അവൾ make up ചെയ്തിരുന്നു എന്നതാണ് അടുത്ത പ്രശ്‌നം. ഡോക്ടറുടെ നിർദ്ദേശപ്രകാരം സേഫ് ആയ cosmetics ഗർഭിണിയായ അമ്മയ്ക്ക് ഉപയോഗിക്കാം എന്നിരിക്കെ, ഇത് എങ്ങനെ വേണമെന്നാണ് കമന്റ് തൊഴിലാളികൾ പറയുന്നത്? അഴിഞ്ഞുലഞ്ഞ മുടി, വിളറി വെളുത്ത മുഖം, കരഞ്ഞു കലങ്ങിയ കണ്ണുകൾ…. ഇതാവണോ പ്രസവമുറിയിലെ അവളുടെ സ്ഥിരം അവസ്ഥ??? ഒരുങ്ങി സുന്ദരിയായി തന്നെ അമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണ് ഹേ നഷ്ടം?

അടുത്ത പ്രശ്‌നം ‘ബാക്കി ഉള്ളോരും പ്രസവിക്കുന്നുണ്ടല്ലോ’ എന്നതാണ് ??അതെഴുതി വിടുന്നത് മുഴുവൻ ചേട്ടൻമാരാ..അവർ വീട്ടിൽച്ചെന്ന് ഭാര്യയോട് ആ ലേബർ റൂമിലെ ഭീകരതയെ കുറിച്ച് വെറുതെ ഒന്ന് ചോദിക്ക്..അവർ അവരുടെ ഭർത്താവും, ഉറ്റവരും അടുത്തു വേണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന് ചോദിക്ക്… അങ്ങനെ അല്ലാതെ പ്രസവിച്ചത് കൊണ്ട് തന്നെയാകും ഇപ്പോഴും പിള്ളേരെ വളർത്തുന്ന ഉത്തരവാദിത്തം പലപ്പോഴും അവളുടെ തലയിൽ മാത്രമായി കെട്ടിവയ്ക്കപ്പെടുന്നത്…

See also  ഹോട്ടലിലെത്തി ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ കണ്ടതെന്തിന് ? ഇരുവരെയും പോലീസ് ഇന്നു ചോദ്യം ചെയ്യും

ദിയയ്ക്ക് ഉണ്ടായ ആൺകുഞ്ഞ് തങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തത്തിൽ, സംരക്ഷണത്തിൽ വളരേണ്ടതാണ് ഇന്നൊരു ഉൾബോധം ആ പ്രസവമുറിയിൽ നിന്നിരുന്ന അവളുടെ പ്രിയപ്പെട്ട മുഴുവൻ മനുഷ്യർക്കും തോന്നിയിരിക്കും ?

ഒരു അച്ഛൻ മകളുടെ കൈ പിടിച്ച് ‘ധൈര്യമായിരിക്ക്’ എന്ന് പ്രസവസമയത്ത് പറയാനുണ്ടാവുക എന്നതൊക്കെ വല്ലാത്ത ഭാഗ്യമാണ്. അല്ലെങ്കിലും കൃഷ്ണകുമാർ എന്ന അച്ഛൻ തന്റെ പെൺമക്കളുടെ കാര്യത്തിൽ എന്നും വ്യത്യസ്തനായിരുന്നല്ലോ.!

ആകെ തിരുത്തണം എന്ന് തോന്നിയ ഒരു കാര്യമേയുള്ളു, പ്രസവമുറിയിൽ നിൽക്കുന്ന എല്ലാവർക്കും ഒരു തിയേറ്റർ ഗൗണും ഗ്ലൗസും നൽകാൻ ആശുപത്രി അധികൃതർക്ക് ശ്രമിക്കാം എന്നതാണ്. Newborn നു അല്പം കൂടി infection free environment നൽകാൻ അത് സഹായിക്കും. ?

ഇങ്ങനെയാവട്ടെ ഓരോ ജീവനും ഈ ലോകത്തിന്റെ മനോഹരിതയിലേക്ക് വരുന്നത്. Welcome lil boy to a wonderful family…

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article