- Advertisement -
മാരാരിക്കുളം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃഷിയിടം ഒരുക്കുന്നതിനിടെ മണ്ണഞ്ചേരിയിൽ മണ്ണിനടിയിൽ നിന്ന് ഇരട്ടക്കുഴൽ തോക്കിന്റെ ഭാഗങ്ങൾ ലഭിച്ചു. പരിഭ്രാന്തരായ തൊഴിലാളികൾ ഇത് ഉപേക്ഷിച്ച് ജോലി മതിയാക്കി മടങ്ങി. തുടർന്ന് ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
തിങ്കളാഴ്ച ഉയോടെ മണ്ണഞ്ചേരി 17ാം വർാഡ് അമ്പനാകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് തോക്ക് ലഭിച്ചത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് എത്തി തോക്ക് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. നിരവധി ആക്രമണങ്ങളും കൊലപാതകവും ഉൾപ്പെടെ നടന്ന പ്രദേശമാണ് ഇവിടം. മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.