തിരുവനന്തപുരം (Thiruvananthapuram) : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ നല്‍കും. (Two installments of pension will be paid to Social Security and Welfare Fund pension beneficiaries from Friday.) അര്‍ഹരായ 62 ലക്ഷത്തിലേറെ പേര്‍ക്ക് 3,200 രൂപവീതമാണ് ലഭിക്കുക.
26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്. പെന്‍ഷന്‍ വിതരണത്തിനായി 1,604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.