ദുരന്ത മുഖത്ത് സൗജന്യ ഭക്ഷണവുമായി പ്രമുഖ ഹോട്ടലുകൾ

Written by Web Desk1

Updated on:

കേരളം മുഴുവൻ ഉള്ളുലഞ്ഞു നിൽക്കുകയാണ് വയനാടിനൊപ്പം. സംസ്ഥാനമൊട്ടാകെ പല തരത്തിലുള്ള സഹായങ്ങളുമായി അവിടേയ്ക്കു ഓടിയെത്തുകയാണ്. മനുഷ്യരായി പിറന്നവർക്കെല്ലാം സഹിക്കാൻ കഴിയാത്ത ആ ദുരന്തമുഖത്തേക്കു ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകുകയാണ് വയനാട്ടിലെ പ്രധാന റസ്‌റ്ററന്റുകളായ ഓലനും ഷെഫ് പിള്ളയുടെ സഞ്ചാരിയും. റസ്റ്ററന്റുകളിൽ എത്തുന്ന അതിഥികൾക്കായി തയാറാക്കിയ ഭക്ഷണമാണ് ഇന്നലെ മുതൽ ദുരന്തത്തിൽ നടുങ്ങി നിൽക്കുന്ന ജനതയ്ക്കായി ഈ ഭക്ഷണശാലകൾ എത്തിച്ചു നൽകുന്നത്.

ദുരന്തത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ തന്നെ ഉറ്റവരും ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർക്ക് മുമ്പിലേക്കായി പകലും രാത്രിയുമെന്നില്ലാതെ റസ്റ്ററന്റുകൾ ഭക്ഷണം എത്തിച്ചു നൽകുന്നത്. ഓലൻ റസ്റ്ററന്റ് ഇന്നലെ മേപ്പാടി ഗവൺമെന്റ് ആശുപത്രിയിലുള്ള റെസ്ക്യൂ ടീം, പൊലീസുകാർ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ഉച്ചഭക്ഷണം എത്തിച്ചുകൊടുത്തു. ഭക്ഷണം മാത്രമല്ല, ദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അയ്യായിരത്തോളം ലിറ്റർ കുടിവെള്ളവും ഓലൻ റസ്റ്ററന്റ് എത്തിക്കുന്നുണ്ട്. ദുരന്തം നടന്നയിടങ്ങളിൽ നിന്നും പതിനെട്ടു കിലോമീറ്റർ മാത്രം അകലയാണ് ഓലൻ റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് റസ്റ്ററന്റിന്റെ ഭക്ഷണ വിതരണം.

See also  വയനാട്ടിലെ അനാഥരായ കുഞ്ഞുങ്ങളെ സനാഥരാക്കാൻ ഞങ്ങൾ തയ്യാർ; ആദ്യ ട്രാൻസ്‍ജൻഡർ ദമ്പതികൾ

Related News

Related News

Leave a Comment