Tuesday, April 1, 2025

വഖഫ് ബിൽ; `കെ സി ബി സി നിലപാടിനെ സ്വാഗതം ചെയ്യുന്നു’- രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദ​ഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

Must read

- Advertisement -

ദില്ലി (Delhi) : കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദ​ഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്തിന് പുറത്ത് സമർപ്പണത്തോടെ പ്രവർത്തിക്കുന്നവർ എല്ലാവർക്കും ഊർജ്ജമാണ്. മൻ കീബാത് നൽകുന്ന ഇന്നത്തെ സന്ദേശം ഇതാണ്.

സിനിമയെ ചരിത്രമായി കാണരുതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എമ്പുരാൻ സിനിമ വിവാദത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. സിനിമയിൽ വളച്ചൊടിക്കലുണ്ടെങ്കിൽ ജനം അത് തള്ളിക്കളയും. പ്രൊഡ്യൂസർ തന്നെ തിരുത്ത് വരുത്തുമെന്ന് പറഞ്ഞു. തങ്ങളത് ആവശ്യപ്പെട്ടതല്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

”ഞാന്‍ ലൂസിഫര്‍ കണ്ട് അത് ആസ്വദിച്ച ഒരു സാധാരണക്കാരനാണ്. ഞാന്‍ വിചാരിച്ചു അത് ലൂസിഫറിന് ഒരു സീക്വല്‍ ആണെന്ന്. എനിക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു. മോഹന്‍ലാലിനെ നന്നായി എനിക്കറിയാം. ഇന്ന് പ്രൊഡ്യൂസര്‍ തന്നെ അത് കട്ട് ചെയ്ത് റീസെന്‍സര്‍ ചെയ്യുന്നു എന്ന് അവര്‍ പറയുന്നു. അതുകൊണ്ട് എനിക്ക് മനസിലാകുന്നത് അതില്‍ കുറച്ച് ഒബ്ജക്ഷണബിള്‍ ഇഷ്യൂസ് ഉണ്ട്, അതുകൊണ്ടാണല്ലോ അവര്‍ ചെയ്യുന്നത്? ഞാനല്ലല്ലോ പറഞ്ഞത് ചെയ്യാന്‍? ഞങ്ങളൊന്നും പറഞ്ഞില്ലല്ലോ. അവര്‍ ചെയ്യുന്നു. സിനിമയെ ചരിത്രമായിട്ട് കാണരുത്. ഞാന്‍ മോഹന്‍ലാലിന്‍റെ ഫാനാണ്.” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

See also  പ്ലസ് വൺ വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം, 16 വയസ്സുകാരൻ മരിച്ചു; പ്രണയിച്ചത് ഒരേ പെൺകുട്ടിയെ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article