കഴിഞ്ഞദിവസം ദേശീയ ചാനലായ ടൈംസ് നൗവില്‍ വന്ന വിവാദ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയിലും വാര്‍ത്ത ചാനല്‍ ഷെയര്‍ ചെയ്തതോടെ സുരേഷ് ഗോപിയുടെ ആരാധകര്‍ ആശങ്കയിലായി. പൊതുവേ കേന്ദ്രസര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്ന ചാനലാണ് ടൈംസ് നൗ. അതിനാല്‍ വളരെയധികം ബിജെപി അനുഭാവികള്‍ ഫോളോ ചെയ്യുന്ന ചാനലുമാണ് ടൈംസ് നൗ. തൃശൂര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം ദേശീയതലത്തിലും വലിയ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കെപികെ ജയകുമാര്‍ ധനസിങ്ങിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തിരുനെല്‍വേലി ജില്ലയിലെ തിസയന്‍വിളയ്ക്കടുത്തുള്ള കാരൈസൂത്രപുതൂരിലെ സ്വന്തം കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.ഈ വാര്‍ത്ത ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത് സുരേഷ് ഗോപിയുടെ ചിത്രം സഹിതമായിരുന്നു. ദേശീയ ചാനലായ ടൈംസ് നൗവില്‍ വന്നത് ഒരിക്കലും വരാന്‍ പാടില്ലാത്ത വന്‍ അബദ്ധമായിരുന്നു. കൊല്ലപ്പെട്ട ജയകുമാറിന് ചിത്രത്തിന് പകരമായി ടൈംസ് നൗ നല്‍കിയത് സുരേഷ് ഗോപിയുടെ ഫോട്ടോയായിരുന്നു. ആറ് മണിക്കൂറിന് ശേഷം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിച്ചതോടെ ചിത്രം മാറ്റി ചാനല്‍ തടിയൂരുകയായിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി പങ്കെടുത്തത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയിരുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നതും തൃശൂരാണ്. അതിനാല്‍ ടൈംസ് നൗവിനുണ്ടായ അബദ്ധം നിസാരമായി കാണാനാവില്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ചാനലിനുണ്ടായ വീഴ്ചയില്‍ ബിജെപി ഐടി സെല്‍ ഉത്കണ്ഠ രേഖപ്പെടുത്തി. പ്രതിഷേധം ചാനല്‍ അധികൃതരെ അറിയിക്കാനാണ് തീരുമാനം.