Friday, July 4, 2025

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം…

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസിന്റെ ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിർദ്ദേശം മെഡിക്കൽ ബോർഡ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യാൻ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല.

Must read

- Advertisement -

തിരുവനന്തപുരം ( Thiruvananthapuram ) : മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. (The health condition of former Chief Minister VS Achuthanandan remains extremely serious.) വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസിന്റെ ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിർദ്ദേശം മെഡിക്കൽ ബോർഡ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യാൻ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല.

രക്തസമ്മർദ്ദം ഉയർന്നും, താഴ്ന്നും നിൽക്കുകയാണ്. ഇതിനൊപ്പം വൃക്കകളുടെ പ്രവർത്തനം സാധാരണഗതിയിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് നടത്തിവരുന്നത്. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നു എന്നാണ് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ഉള്ളത്.

See also  വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article