വിഷുസദ്യ വെറും 200 രൂപയ്ക്ക് വീട്ടിലെത്തും….

Written by Web Desk1

Published on:

കൊച്ചി (Kochi) : സദ്യ വിളമ്പാനുള്ള ഇലയും രണ്ടു തരം പായസവും കുത്തരിച്ചോറും ഉൾപ്പെടെ 17 വിഭവങ്ങൾ. അഞ്ചു പേർക്കുള്ള സദ്യയ്ക്ക് 1600 രൂപ. വിഷു ദിനത്തിൽ സദ്യയൊരുക്കാൻ തിരക്കുള്ള കുടുംബങ്ങൾക്കായി പുത്തൻ ഓഫറുകളുമായി റസ്റ്റോറന്റുകളും കാറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകളും ഒരുങ്ങി. വിഷു സദ്യയ്ക്കുള്ള ഓർഡറുകൾ എടുത്തു തുടങ്ങിയതോടെ ഇക്കൊല്ലം ബുക്കിംഗി​ന് പതി​വിലധി​കം തി​രക്ക്. സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യങ്ങളും സജീവമാണ്.ത്തും, ചെയ്യേണ്ടത് ഇത്രമാത്രം….

വിഷു ഞായറാഴ്ചയായതിനാൽ വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് കൂടുതലും. പതി​വി​ല്ലാതെ ഓഫീസുകളിൽ നിന്ന് വി​ഷുസദ്യ ഓർഡറുകളും എത്തുന്നുണ്ട്. വാട്‌സാപ്പിലൂടെയും ഓർഡർ നൽകാം. പണം ഓൺലൈനായി അടയ്ക്കാം. സദ്യ വീട്ടി​ലെത്തി​ച്ചു നൽകുമെന്നാണ് കൂടുതൽ പേരുടെയും ഓഫർ.

സദ്യവട്ടം
വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ ഉൾപ്പെടെയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാം. ഒരാൾക്കള്ള സദ്യയ്ക്ക് 200 മുതൽ 500 രൂപ വരെയാണ് വില. പാലട, അടപ്രഥമൻ, പരിപ്പ്, പഴം തുടങ്ങിയ പായസങ്ങൾക്ക് ലി​റ്ററി​ന് 300- 320 രൂപ വരും. സദ്യ കൂടാതെ പായസം, മറ്റ് വിഭവങ്ങൾ എന്നിവ മാത്രമായും എത്തിച്ചു നൽകും. ഹോം ഡെലിവറി ചെയ്യുന്നവരും ഔട്ലെറ്റുകളിൽ വിതരണം ചെയ്യുന്നവരുമുണ്ട്

വിപണന മേള തുടങ്ങി
മുൻ വർഷങ്ങളിലേത് പോലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിഷു വിപണനമേളകളും ഉടൻ ആരംഭിക്കും. മേളയിൽ വിവിധയിനം പായസങ്ങൾ, പുളിയിഞ്ചി, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവയാണ് ലഭ്യമാകുക. രണ്ടു പായസം അടക്കമുള്ള വിഷുസദ്യയുമായി പ്രശസ്തമായ വിനായക കാറ്ററിംഗും വിജയലക്ഷ്മി കേറ്ററിംഗും ഇത്തവണ രംഗത്തുണ്ട്.
ഇത്തവണ വലിയ രീതിയിൽ ബുക്കിംഗ് എത്തുന്നുണ്ട്. വീടുകളിൽ നിന്നുള്ള ബുക്കിംഗാണ് കൂടുതലും. 20 ഐറ്റവും രണ്ട് പായസവും അടങ്ങുന്നതാണ് സദ്യ

Related News

Related News

Leave a Comment