- Advertisement -
ആലപ്പുഴ : 12 കോടിയുടെ വിഷുബമ്പര്‍ സ്വന്തമാക്കിയ ഭാഗ്യവാനെ തേടിയുളള കാത്തിരിപ്പ് അവസാനിച്ചു . ഒന്നാം സമ്മാനം നേടിയ വിസി490987 നമ്പര്‍ ടിക്കറ്റ് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്റെ കൈവശമാണുളളത്. മഹാഭാഗ്യത്തിന്റെ ഞെട്ടലിലാണ് വിശ്വംഭരന്‍. ഇന്നലെ രാത്രി റിസള്‍ട്ട് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം തനിക്കെന്നറിഞ്ഞത്. മാസത്തില്‍ പത്ത് ഇരുപത് ലോട്ടറിയെടുക്കുന്ന വിശ്വംഭരന്റെ കൈയ്യില്‍ വിഷുബമ്പറടക്കം അയ്യായിരത്തോളം രൂപയുടെ ലോട്ടറിയുണ്ടായിരുന്നു. സിആര്‍പിഎഫ് വിമുക്തടഭടനായ വിശ്വഭംരന്‍ ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.