വയനാട് ഹർത്താലിനിടെ സംഘർഷം: കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസ്

Written by Taniniram CLT

Published on:

വന്യജീവി ആക്രമണം (Wild Animal Attack) തുടർക്കഥയാവുന്നതിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നടത്തിയ ഹർത്താലി (Hartal) നിടെ പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 283,143,147,149 എന്നീ വകുപ്പുകൾ ചുമത്തി പുൽപ്പള്ളി പോലീസാണ് കേസെടുത്തത്.

വനം വകുപ്പിൻറെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഘർഷം നടത്തിയവരെ തിരിച്ചറിയാൻ പോലീസ് വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

Related News

Related News

Leave a Comment