ഉമാതോമസ് എംഎൽഎ തീവ്രപരിചരണ വിഭാഗത്തിൽ വീഴ്ചയുടെ ആഘാതത്തിൽ തലയിൽ ഡിഫ്യൂസ് ആക്സണൽ ഇൻജുറി ഗ്രേഡ് 2 സംഭവിച്ചു

Written by Taniniram

Published on:

കൊച്ചി: ഉമാതോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലെ ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം എം.എല്‍.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. റിനൈയിലെ ഡോക്ടര്‍മാരുടെ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഡോ.ജയകുമാറിന് പുറമേ ഡോക്ടര്‍മാരായ ആര്‍ രതീഷ് കുമാര്‍,ഫിലിപ്പ് ഐസക് പി.ജി അനീഷ്,സിജോ ജോസഫ്, ജോസ് ജോണ്‍ എന്നിവരാണ് വിദഗ്ധ സംഘത്തില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധനകള്‍. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് എംഎല്‍എ ഉള്ളത്. ശ്വാസകോശത്തിനും വാരിയെല്ലിനും തലച്ചോറിനും പരിക്കുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക മെഡിക്കല്‍ ടീമിനെ ചികില്‍സയ്ക്ക് നിയോഗിച്ചത്.

See also  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Leave a Comment