Tuesday, April 15, 2025

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം വിന്‍സി അലോഷ്യസ്, ലഹരി ഉപയോഗിച്ച നായക നടനില്‍ നിന്നും മോശം അനുഭവമുണ്ടായി; നടി പരാതി നല്‍കിയാല്‍ കേസെടുക്കാന്‍ പോലീസ്‌

സെറ്റിലെ ലഹരി ഉപയോഗങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ എക്‌സൈസ് സംഘം വിന്‍സിയുടെ മൊഴിയെടുത്തേക്കും.

Must read

- Advertisement -

ലഹരി ഉപയോഗിക്കുന്നവരോട് അഭിനയിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി നടി വിന്‍സി അലോഷ്യസ്. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവര്‍ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ആ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നും വിന്‍ സി. പറയുന്നു. വിന്‍സി പരാതി നല്‍കിയാല്‍ പോലീസ് കേസെടുത്തേക്കാം. സെറ്റിലെ ലഹരി ഉപയോഗങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ എക്‌സൈസ് സംഘം വിന്‍സിയുടെ മൊഴിയെടുത്തേക്കും.

‘എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി വന്നപ്പോള്‍ അതിന്റെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ?ഞാന്‍ ഒരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവര്‍ത്തകരോടും പെരുമാറി. മോശമെന്ന് പറയുമ്പോള്‍, എന്റെ വസ്ത്രത്തില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അത് ശരിയാക്കാന്‍ പോയപ്പോള്‍ ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി-ഇതാണ് വിന്‍സിയുടെ പ്രതികരണം.

See also  കുളത്തിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ക്വാറിയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article