ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ, യുവതീ യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത് ; പിവി അൻ വറിനെതിരെ വിനായകൻ

Written by Taniniram

Published on:

പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ വിനായകന്‍. പാവപ്പെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് അന്‍വറിന്റെ വ്യാമോഹം മാത്രമാണെന്നും പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ഇദ്ദേഹത്തെ നമ്പരുത് ‘
ശ്രീമാന്‍ പി വി അന്‍വര്‍,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കര്‍താര്‍ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്‌റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തില്‍ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തന്‍വീട്…..
മിസ്റ്റര്‍ പി വി അന്‍വര്‍
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിര്‍ത്തി പോകൂ
യുവതി യുവാക്കളെ,
‘ഇദ്ദേഹത്തെ നമ്പരുത്’
നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് ..

Related News

Related News

Leave a Comment