എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത മടക്കി

Written by Taniniram

Published on:

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലിന്‍ ചിറ്റ് നല്‍കി കൊണ്ടുളള വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മടക്കി. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത അന്വേഷണ സംഘത്തിനോട് തേടിയാണ് ഡയറക്ടര്‍ റിപ്പോര്‍ട്ട് മടക്കിയിരിക്കുന്നത്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എംആര്‍ അജിത്കുമാറിനെതിരെ നാല് ആരോപണങ്ങളാണ് പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. ഇതിലാണ് വിജിലന്‍സ് അന്വേഷണം നടന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍, ഈ ആരോപണം പൂര്‍ണമായും തെറ്റാണെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചുവിറ്റു എന്നായിരുന്നു മൂന്നാമത്തെ ആരോപണം. കരാറായി എട്ട് വര്‍ഷത്തിന് ശേഷമാണ് ഫ്‌ലാറ്റ് വിറ്റതെന്നും സ്വാഭാവിക വിലവര്‍ദ്ധനയാണ് ഫ്‌ളാറ്റിന് ഉണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയില്‍ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാല്‍, ഇതില്‍ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ ഈ ക്ലീന്‍ ചിറ്റാണ് ഇപ്പോള്‍ ഡയറ്കടര്‍ മടക്കിയിരിക്കുന്നത്.

See also  ഞാന്‍ ഇനി സൂക്ഷിച്ചേ സംസാരിക്കൂ; ബോബി ചെമ്മണ്ണൂര്‍

Leave a Comment