തിരുവനന്തപുരം (Thiruvananthapuram) : വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ് (Vehicle Smoke Test Certificate) വ്യാജമായി നൽകുന്നതിന് തടയിടാൻ പുതി സംവിധാനവുമായി മോട്ടോർവാഹന വകുപ്പ് (Department of Motor Vehicles). വ്യാജ സർട്ടിഫിക്കറ്റുകൾക്ക് തടയിടാൻ പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ് (Pollution testing with geo-tagging) എന്ന പുതിയ ആപ്പാണ് എംവിഡി അവതരിപ്പിച്ചിരിക്കുന്നത്.പുക പരിശോധനാ കേന്ദ്രം (Pollution testing station) രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ 50 മീറ്റർ ചുറ്റളവിൽ നിന്ന് മാത്രമെ വാഹനത്തിന്റെ ഫോട്ടോ എടുത്ത് പുക പരിശോധന നടത്താൻ സാധിക്കൂ.
നമ്പർ പ്ലേറ്റിന്റെ ഫോട്ടോ, വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോ (A photograph of the number plate and a distant photograph of the vehicle) എന്നിവ ഉണ്ടായിരിക്കണം. തുടർന്ന് ഇവ ആപ്പിൽ കയറി അപ്‌ലോഡ് ചെയ്യണം. ഇതിന് ശേഷം മാത്രമാകും പരിശോധന ആരംഭിക്കുക. ഈ സമയം ആപ്പ് മുഖേന മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. പുകപരിശോധന കേന്ദ്രങ്ങളിൽ മൂന്ന് ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.
പരിശോധനാ കേന്ദ്ര നടത്തിപ്പുകാർ അതത് ജില്ലയിലെ ആർടിഒയ്‌ക്ക് ഫോൺ ഹാജരാക്കുന്ന പക്ഷം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നൽകും. പരിശോധനയ്‌ക്ക് വേണ്ടി വാഹനം എത്തിക്കാതെ നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചു നൽകി സർട്ടിഫിക്കറ്റ് കൈക്കലാക്കുന്ന സ്ഥിതി വർദ്ധിച്ചപ്പോഴാണ് പുതിയ സംവിധാനം എംവിഡി സ്വീകരിച്ചത്.
ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശാനുസരണം അംഗീകൃത പുകപരിശോധനാ കേന്ദ്ര നടത്തിപ്പുകാർക്ക് ആപ്പ് പരിചയപ്പെടുത്തി. പുക പരിശോധന സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരെ കഴിഞ്ഞ ദിവസം എംവിഡി നടപടിയെടുത്തിരുന്നു. ജിയോ മാപ്പിംഗ് സംവിധാനമുള്ള ആപ്പ് നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് നിർമ്മിച്ചത്.