- Advertisement -
കൊച്ചി: വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്.
ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്.യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍.മഞ്ഞുമ്മല്‍ ബോയ് സിനിമയിലെ’വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്റെ വരികള്‍ വേടന്റെ ആണ്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും.വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.