Thursday, April 3, 2025

ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍

Must read

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ബിജെപി (BJP) പലയിടത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജന്റെ (E P Jayarajan) പ്രസ്തവാനക്കെതിരെ വിഡി സതീശന്‍ (V D Satheeshan) രംഗത്ത്. ജയരാജന്റെ പരമാര്‍ശം ബിജെപിയെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞതിനര്‍ത്ഥം എല്‍ഡിഎഫ് (LDF) മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്നും സതീശന്‍ ചോദിച്ചു.

പദ്മജ ബിജെപിയിലേക്ക് പോയതിനെ വിശമര്‍ശിച്ച മുഖമന്ത്രി പിണറായി വിജയനെതിരെയും (Pinarayi Vijayan) വിഡി സതീഷന്‍ രംഗത്തെത്തി. പദ്മജയുടെ നീക്കത്തെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സതീശന്‍ ചോദിച്ചു. വിശ്വനാഥമേനോനും, അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപിയിലേക്ക് പോയി. അക്കാലത്ത് പിണറായിയായിരുന്നു പാര്‍ട്ടി സെക്രട്ടറി. കൂടാതെ കണ്ണന്താനത്തിന് വിരുന്ന് കൊടുത്ത ആളാണ് പിണറായി. 1977 ജയിച്ചത് ആര്‍എസ്എസിന്റെ പിന്തുണയോടെയാണ്. എന്നിട്ടാണ് വര്‍ത്താനം പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.

See also  മുന്‍ വ്യോമസേനാ മേധാവി ബിജെപിയില്‍ ചേര്‍ന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article