Thursday, April 3, 2025

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ

Must read

- Advertisement -

തിരുവനന്തപുരം : വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് അപകടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടർ പിബി നൂഹ്. സംഭവത്തിൽ സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്. കരാർ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വേലിയേറ്റ മുന്നറിയിപ്പുകൾ അടക്കം അവഗണിച്ചോ എന്ന് പരിശോധിക്കും. റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും പി.ബി.നൂഹ് വ്യക്തമാക്കി. ഇക്കാര്യം തള്ളിയാണിപ്പോൾ ടൂറിസം ഡയറക്ടർ രംഗത്തെത്തിയത്.

സംഭവത്തിൽ ടൂറിസം ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഫ്ലോട്ടിങ് ബ്രിഡ്ജിന് എന്ത് സുരക്ഷയാണുള്ളതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കണം. എന്ത് പരിശോധനയാണ് നടത്തിയത്? ഏത് കമ്പനിയാണ് ഇത് നിർമിച്ചത്? എന്ത് അടിസ്ഥാനത്തിലാണ് അനുമതി കൊടുത്തത്. രണ്ട് മാസം പോലും ആയിട്ടില്ല നിർമിച്ചിട്ട്. ഒരുപാട് സ്വകാര്യ കമ്പനികൾ ടൂറിസം വകുപ്പിലേക്ക് കടന്നുവരുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

See also  " സേട്ടൻ വീട്ടിൽ കൊണ്ട് പൊയ്ക്കോ " വൈറൽ മറുപടിയിൽ തിളങ്ങി ശ്രീജിത്ത് പണിക്കർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article