വണ്ടി പെരിയാർ കേസ് : പ്രതിയെ വെറുതെ വിട്ട നടപടി പ്രതിപക്ഷം സഭയിൽ ഉന്നയിക്കും

Written by Taniniram Desk

Published on:

ശ്യാം വെണ്ണിയൂര്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാർ (Vandiperiyar)കേസിൽ പ്രതിക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷൻ തെളിയിക്കാത്തതിനെ തുടർന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. സണ്ണി ജോസഫ് (Sunny Joseph)എം എൽ എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.

2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞിരുന്നു. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ കുറ്റം ചെയ്തത് അർജുൻ (Arjun)ആണെന്ന് കണ്ടെത്തി. എന്നാൽ അയാൾക്കെതിരെ ഹൈകോടതി നൽകിയ അപ്പീലിൽ പോലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.അതുകൊണ്ടു തന്നെ അർജുൻ കുറ്റവിമുക്തനാകുകയും ചെയ്തു.

See also  `16കാരിയും അമ്മയും രണ്ടാഴ്‌ച പൃഥ്വിരാജ് ചിത്രത്തിന്റെ ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിനിരയായി' ; വെളിപ്പെടുത്തി നടി…

Related News

Related News

Leave a Comment