Thursday, April 3, 2025

വന്ദേഭാരത് ഇനി മംഗലാപുരം വരെ; റെയിൽവേ ഉത്തരവിറക്കി

Must read

- Advertisement -

കൊച്ചി (Kochi): തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി കാസർഗോഡ് വരെ (Thiruvananthapuram to Kasaragod via Alappuzha) സര്‍വിസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് (Vande Bharat Express) കൂടുതൽ ദൂരത്തേക്ക് നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. മംഗലാപുരം (Mangalapuram) വരെയാണ് ഇനി മുതൽ തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് സർവിസ് നടത്തുക.

നിലവില്‍ കാസർഗോഡ് നിന്ന് രാവിലെ 7.00 പുറപ്പെട്ടിരുന്ന ട്രെയിൻ പുറപ്പെടുന്നത് മംഗലാപുരത്ത് നിന്ന് ആണെങ്കിലും സമയത്തിൽ മാറ്റമുണ്ടാകില്ല. മംഗലാപുരത്ത് നിന്ന് രാവിലെ 6.15നു പുറപ്പെടുന്ന ട്രെയിൻ 7 മണിക്ക് കാസർഗോഡ് എത്തും. മറ്റു സ്റ്റേഷനുകളിലും മുൻപുണ്ടായിരുന്ന സമയക്രമം പാലിക്കും. ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.

വൈകിട്ട് 4.05 നാണ് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് തിരിച്ചു പുറപ്പെടുക. ഈ ട്രെയിൻ രാത്രി 12.40-നാണ് മംഗലാപുരത്ത് എത്തുക.

See also  കാട്ടാന വീട്ടിനുള്ളില്‍ കയറി വീട്ടുപകരണങ്ങളുൾപ്പെടെ എല്ലാം തകര്‍ത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article