വന്ദേ മെട്രോ ട്രയൽ റൺ നാളെ; പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ്

Written by Web Desk1

Published on:

കൊ​ല്ലം (Quilon) : മെ​മു ട്രെ​യി​നു​ക​ളു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ വ​ന്ദേ മെ​ട്രോ​യു​ടെ രാ​ജ്യ​ത്തെ പ്ര​ഥ​മ ട്ര​യ​ൽ റ​ൺ നാ​ളെ ചെ​ന്നൈ​യി​ൽ ന​ട​ക്കും. ചെ​ന്നൈ ബീ​ച്ച് ജം​ഗ്ഷ​ൻ സ്റ്റേ​ഷ​ൻ മു​ത​ൽ കാ​ട്പാ​ടി ജം​ഗ്ഷ​ൻ സ്റ്റേ​ഷ​ൻ വ​രെ​യാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം. റെ​യി​ൽ​വേ​യു​ടെ ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ട്ര​യ​ൽ റ​ണ്ണി​ന് നേ​തൃ​ത്വം ന​ൽ​കും. രാ​ജ്യ​ത്ത് ഹ്ര​സ്വ​ദൂ​ര റൂ​ട്ടു​ക​ളി​ൽ വേ​ഗ​മേ​റി​യ വ​ന്ദേ മെ​ട്രോ​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​മ്പോ​ൾ കേ​ര​ള​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യു​ണ്ട്.

സം​സ്ഥാ​ന​ത്ത് 10 റൂ​ട്ടു​ക​ളി​ൽ വ​ന്ദേ മെ​ട്രോ​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് വി​വ​രം.ചെ​ന്നൈ ബീ​ച്ച് സ്റ്റേ​ഷ​നി​ൽ നി​ന്ന് നാ​ളെ രാ​വി​ലെ 9.30 ന് ​ട്ര​യ​ൽ റ​ൺ ആ​രം​ഭി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള സം​ഘം 10.10 ന് ​വി​ല്ലി​വാ​ക്കം സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​യ​റും. തു​ട​ർ​ന്ന് 10.15 ന് ​അ​വി​ടു​ന്ന് പു​റ​പ്പെ​ടു​ന്ന പ​രീ​ക്ഷ​ണ വ​ണ്ടി 11.15 ന് ​കാ​ട്പാ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തും. തി​രി​കെ ഉ​ച്ച​യ്ക്ക് 12.15 ന് ​കാ​ട്പാ​ടി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് ചെ​ന്നൈ ബീ​ച്ച് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ട്ര​യ​ൽ റ​ൺ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തേ സ​മ​യം രാ​ജ്യ​ത്തെ ആ​ദ്യ വ​ന്ദേ മെ​ട്രോ ട്രെ​യി​ൻ ഈ ​റൂ​ട്ടി ലാ​യി​രി​ക്കു​മോ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. ചെ​ന്നൈ​യി​ലെ ഇ​ൻ്റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ ക​ഴി​ഞ്ഞ മാ​സം വി​ക​സി​പ്പി​ച്ചെ​ടു​ത്ത വ​ന്ദേ മെ​ട്രോ​യി​ൽ 12 കോ​ച്ചു​ക​ളാ​ണ് ഉ​ള്ള​ത്. ഏ​ല്ലാം ഏ​സി കോ​ച്ചു​ക​ളാ​ണ്.മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​റാ​ണ് വേ​ഗ​ത. 200 മു​ത​ൽ 250 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള ശേ​ഷി​യും ഇ​വ​യ്ക്കു​ണ്ട്.

വ​ന്ദേ മെ​ട്രോ ട്രെ​യി​നി​ൽ പാ​ൻ​ട്രി കാ​റു​ക​ൾ ഉ​ണ്ടാ​കി​ല്ല. ഓ​രോ കോ​ച്ചു​ക​ളി​ലും 100 പേ​ർ​ക്ക് ഇ​രി​ക്കാം. 200 പേ​ർ​ക്ക് നി​ൽ​ക്കാ​ൻ സൗ​ക​ര്യ​ത്തി​ന് സ്റ്റാ​ൻ്റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ഇ​ര​ട്ട വാ​തി​ലു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സ് ആ​യ​തി​നാ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​കി​ല്ല. സാ​ധാ​ര​ണ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളി​ലേ​ത് പോ​ലെ അ​ത​ത് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ടി​ക്ക​റ്റ് എ​ടു​ക്ക​ണം. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാം സ്റ്റോ​പ്പു​ണ്ടാ​കും.

ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും അ​ന്തി​മ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. മു​ന്തി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ സൂ​പ്പ​ർ ഫാ​സ്റ്റ് ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് സാ​ധ്യ​ത.കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം – കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട്, കോ​ട്ട​യം – പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം – കോ​യ​മ്പ​ത്തൂ​ർ, ഗു​രു​വാ​യൂ​ർ – മ​ധു​ര, കൊ​ല്ലം – തി​രു​നെ​ൽ​വേ​ലി, കൊ​ല്ലം – തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് – മം​ഗ​ലാ​പു​രം, നി​ല​മ്പൂ​ർ- മേ​ട്ടു​പ്പാ​ള​യം എ​ന്നീ റൂ​ട്ടു​ക​ളാ​ണ് വ​ന്ദേ മെ​ട്രോ സ​ർ​വീ​സ് ന​ട​ത്താ​ൻ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

See also  തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

Related News

Related News

Leave a Comment