എണ്ണപലഹാരങ്ങൾ പത്രകടലാസിൽ പൊതിയരുത്; കർശന മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Written by Taniniram

Published on:

തിരുവനന്തപുരം: എണ്ണപലഹാരങ്ങള്‍ ന്യൂസ് പേപ്പര്‍ കടലാസുകളില്‍ പൊതിയുന്നതിനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ്. തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ എണ്ണപലഹാരങ്ങള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു. ഭക്ഷണം പൊതിയാനും പായ്ക്ക് ചെയ്യാനും ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കിങില്‍ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

സംരംഭകര്‍ അടക്കം പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യസുരക്ഷാ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു. അച്ചടിക്കായി പേപ്പറില്‍ ഉപയോഗിക്കുന്ന മഷിയില്‍ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ട്. രോഗവാഹികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യവും പത്രക്കടലാസിലുണ്ടാവാനുള്ള സാധ്യതയേറെയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

See also  അച്ഛനെ വേണ്ടേ? കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

Related News

Related News

Leave a Comment