- Advertisement -
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ (V MURALEEDHARAN). ഗുരുതര മര്‍ദ്ദനമേറ്റ സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണോയെന്ന് കണ്ടെത്തണം. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്ന ആവശ്യമുയര്‍ത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍ സത്യാഗ്രഹമനുഷ്ഠിക്കും.
മാര്‍ച്ച് 5 -ാം തീയതി രാവിലെ 10 മണിക്ക് നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനിലാണ് സത്യാഗ്രഹമിരിക്കുന്നത്.