Wednesday, October 22, 2025

പരാജയഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുന്നു : വി. മുരളീധരൻ

Must read

ആറ്റിങ്ങലിൽ പരാജയ ഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ.കിളിമാനൂർ പോലീസ് അകാരണമായി കസ്റ്റഡിയിൽ വച്ചിരിക്കുന്ന പ്രവർത്തകനെ മോചിപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു. കിളിമാനൂർ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ മുരളീധരന്‍ ഉദ്യോഗസ്ഥരെ പ്രതിഷേധമറിയിച്ചു.

സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ രതീഷ് കേസിൽ പ്രതിയാകുന്നത് അംഗീകരിക്കാനാകില്ല. ആൾക്കൂട്ട മർദ്ദനം നേരിട്ട രതീഷ് സ്വയരക്ഷാർഥം പ്രതിരോധിക്കുകയാണ് ഉണ്ടായത്. വാദി പ്രതി ആകുന്ന സാഹചര്യമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
പട്ടികജാതിക്കാരനായ രതീഷിനെ അതിക്രൂരമായി ആക്രമിച്ചവർക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ മലയിൻകീഴ് രാധാകൃഷ്ണൻ, തോട്ടക്കാട് ശശി, മണ്ഡലം പ്രഭാരി വക്കം അജിത്ത് മണ്ഡലം പ്രസിഡണ്ട് പ്രവീൺ പോങ്ങനാട് എന്നിവരും വി. മുരളീധരനോടൊപ്പമുണ്ടായിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article