UPSC സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു, നാലാം റാങ്ക് മലയാളി സിദ്ധാർഥ് രാംകുമാറിന്

Written by Web Desk1

Updated on:

ന്യൂഡൽഹി (Newdelhi) : യുപിഎസ്‌സി സിവിൽ സർവീസ് ഫലം (UPSC Civil Services Result) പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവ (Aditya Srivastava)യ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ (Animesh Pradhan) രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി (D. Ananya Reddy) മൂന്നാം റാങ്കും നേടി. മലയാളിയായ സിദ്ധാർഥ് രാംകുമാറി (Siddharth Ramkumar)നാണ് നാലാം റാങ്ക്.

ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോതിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്.

ഇക്കുറി ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.

See also  ജെസ്ന കേസ് : പിതാവിന്റെ ഹർജിയിൽ മറുപടി നൽകാൻ സമയം വേണമെന്ന് സിബിഐ

Related News

Related News

Leave a Comment