Wednesday, April 2, 2025

ചൂട് കാലം കഴിയും വരെ ചിക്കൻ തൊട്ടാൽ കൈപൊള്ളും; ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ (Poultry prices at all-time highs) . ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.

ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനാണ് സാധ്യത

വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു.

See also  കോഴിയിറച്ചിയിൽ പുഴു; അരലക്ഷം രൂപ പിഴ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article