കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ജയരാജിനെ അനുമോദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ നെടുമങ്ങാട് എത്തുകയുണ്ടായി. ഈ വേളയില്‍ നെടുമങ്ങാട് വാഴവിള മഞ്ച, പ്രത്യാശ ഭവനില്‍ കുമാരി അഖില പഠന ആവശ്യത്തിനായി ഒരു ലാപ്‌ടോപ്പിനായുള്ള നിവേദനം കേന്ദ്ര മന്ത്രിയുടെ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചാണ് മന്ത്രി പോയത്.
എന്നാല്‍ അഖിലയ്ക്ക് സര്‍പ്രൈസായി കഴിഞ്ഞ ദിവസം നെടുമങ്ങാട് അഖിലയുടെ വീട്ടില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരിട്ട് എത്തി. ലാപ്‌ടോപ് കൈമാറി തുടര്‍ പഠനത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു.
ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹരിപ്രസാദ്, നെടുമങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമയ്യ മനോജ്, സംസ്ഥാന സമിതിയംഗം പൂവത്തൂര്‍ ജയന്‍, സെക്രട്ടറി BS ബൈജു, ഏരിയ പ്രസിഡന്റ് അനില്‍, തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഖില ആഅ മ്യൂസിക് ബിരുദ വിദ്യാര്‍ഥിനിയാണ്.