Friday, April 4, 2025

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് ജോർജ് വിവാഹിതനായി…

Must read

- Advertisement -

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് ജോർജ് വിവാഹിതനായി. അങ്കമാലി സ്വദേശി പി.വി മത്തായിയുടെ മകള്‍ സ്നേഹ മത്തായി ആണ് വധു. വിവാഹചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

കോട്ടയം കാണക്കാരി നമ്ബ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പിന്റെ സഹമന്ത്രി ചുമതല വഹിക്കുന്നയാളാണ്. ഏതാണ്ട് നാല്‍പതിലേറെ വർഷമായി ബിജെപിയില്‍ സജീവമാണ് അദ്ദേഹം. മിലിട്ടറി നഴ്സായിരുന്ന അന്നമ്മയാണ് ഭാര്യ. ആദർശ്, ആകാശ് എന്നിവരാണ് മക്കള്‍. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ ജോർജ് കുര്യൻ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക നല്‍കിയിരുന്നു.

See also  ഡബിൾ ദമാക്ക :സുരേഷ് ഗോപിക്ക് പുറമെ മറ്റൊരു മന്ത്രി കൂടി കേരളത്തിൽ നിന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article