യുഡിഎഫ് മഹാസംഗമം 15 ന് കോഴിക്കോട് : രാഹുൽ പങ്കെടുക്കും

Written by Taniniram1

Published on:

കോഴിക്കോട് : വിഷു പിറ്റേന്ന് നടക്കുന്ന ‘മഹാസംഗമ’ത്തോടെ ലോക്സ‌ഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിറുകയിൽ യുഡിഎഫ് കടക്കുന്നു. മഹാ സമ്മേളനത്തിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയാവും. . വയനാട്ടിലെ സ്ഥാനാർഥി കൂടിയായ രാഹുലിനൊപ്പം മലപ്പുറം, പൊന്നാനി, കോഴിക്കോട്, വടകര സ്ഥാനാർഥികളും അണിനിരക്കും. 16നു വയനാട്ടിൽ രാഹുൽ പ്രചാരണം നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ 2 യോഗങ്ങളിൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധിയെ പ്രചാര ണത്തിനെത്തിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടത്തുന്നുണ്ട്. ഇരുവരുടെയും വരവ്സ്ഥിരീകരിച്ചെങ്കിലും തീയതി ആയിട്ടില്ല. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ 16ന് തിരുവനന്തപുരം, കണ്ണൂർ, വടകര, പൊന്നാനി എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ പി.ചിദംബരം, സച്ചിൻ പൈലറ്റ് എന്നിവരും സംസ്ഥാനത്തു പ്രചാരണത്തിനെത്തും.

See also  മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് മാർച്ച്; വിവിധയിടങ്ങളിൽ സംഘർഷം, ജലപീരങ്കി..

Related News

Related News

Leave a Comment