Thursday, April 3, 2025

സ്‌കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Must read

- Advertisement -

കൊല്ലം (Kollam ): സ്‌കൂട്ടറും കെഎസ്ആർടി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കൊല്ലം ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് മരിച്ചത്.

ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിന്റെ മകൻ അലൻ സേവ്യർ (Allan Xavier son of Xavier in Chinnakada Bungalow homestead Sheeja Dale) , തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് (Alsan S Varghese, son of Saji in Appoos Dail, Tirumullavaram Rameswaram Nagar) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആശ്രാമം ശങ്കേഴ്‌സ് ആശുപത്രി റോഡിലായിരുന്നു അപകടം.

കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്. ബസിന് അടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

See also  ചെന്നൈയെ സഹായിക്കാൻ മലയാളികൾ തയ്യാറാവണം: മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article